ഗുജാറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ്, ബിജെപി കോടതിയിലേക്ക്

ഗുജറാത്ത് രാജ്യ സഭാ തെരഞ്ഞെടുപ്പിൽ രണ്ട് അംഗങ്ങളുടെ വോട്ട് അസാധുവാക്കിയ നടപടിക്കെതിരെ ബിജെപി കോടതിയെ സമീപിക്കും. സ്ഥാനാർഥിയായിരുന്ന ബല്വന്ത് സിംഗ് രാജ്പുതെയാണ് കോടതിയെ സമീപിക്കുകയെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇന്നു പുലച്ചെ രണ്ടു മണിവരെ നീണ്ടു നിന്ന നാടകത്തിനു ശേഷമാണ് കോണ്ഗ്രസ് നേതാവ് അഹമ്മദ് പട്ടേല് വിജയം നേടിയത്.

അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന നീക്കങ്ങളെ സാങ്കേതിക വിഷയങ്ങൾ ഉന്നയിച്ചുള്ള വാദത്തിലുടെയാണ് കോൺഗ്രസ് പരാജയപ്പെടുത്തിയത്. രണ്ടു കോൺഗ്രസ് എംഎൽഎമാർ ബിജെപി നേതാക്കളെ വോട്ട് രേഖപ്പെടുത്തിയത് കാണിച്ചത് നിയമപ്രകാരം അംഗീകരിക്കാനാവില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് എട്ടു പേജുള്ള ഉത്തരവില് വ്യക്തമാക്കിയത്. ഇതിനെതിരെ സ്ഥാനാര്ത്ഥിയായിരുന്ന ബല്വന്ത് സിംഗ് രാജ്പുത് കോടതിയെ സമീപിക്കാന് ഒരുങ്ങുകയാണ്.

Loading...