യൂറോപ്പിലേ രാജ്യങ്ങളെ നോക്കുക, അവർക്ക് അടിസ്ഥാന വിഭവങ്ങൾ കുറവാണ്‌. സാമ്പത്തിക സുരക്ഷിതത്വം കാര്യമായി ഇല്ല. ഒന്നും രണ്ടും ലോക യുദ്ധങ്ങളിൽ അവർ പരസ്പരം നശിപ്പിച്ച് കടിച്ചു കീറി. ഇപ്പോൾ അവർ കാര്യങ്ങൾ മനസിലാക്കി. അവിടെ ഇപ്പോൾ യുദ്ധമില്ല, തർക്കമില്ല, അതിർത്തി കാക്കാൻ പണം ചിലവിടുന്നത് നിർത്തി. സാമ്പത്തികമായും സൈനീകമായും കൈകോർക്കുന്നു. പല പാഠത്തിൽ നിന്നും അവർ കാര്യങ്ങൾ പഠിച്ചു. എന്തുകൊണ്ട് ഗൾഫിലും ഇതായി കൂടാ…ഗൾഫിൽ സമ്പത്തും, യുദ്ധവും, തർക്കവും, അനൈക്യവും എല്ലാം ഉണ്ട്. ഇല്ലാത്തത് ഒരുമ മാത്രം. ഗൾഫ് രാജ്യങ്ങള്‍ ഒന്നിച്ചാല്‍ വരുന്ന ആഗോളമാന്ദ്യത്തെ മറികടക്കാം. (ഭാഗം 1). യൂറോപ്യന്‍ യൂണീയനെ പോലെ! പ്രമുഖ ബ്ലോഗ്ഗറും പ്രവാസി ശബ്ദം ഗൾഫ് എഡിറ്ററുമായ മാത്തപ്പൻ എഴുതുന്ന പരമ്പരയുടെ ഭാഗം 2

യുദ്ധമില്ലാത്ത ഗള്‍ഫും ഒരൊറ്റ യൂണിയനും വന്നിരുന്നെങ്കില്‍

Loading...

യൂറോപ്യന്‍ യൂണിയനെയും ഗള്‍ഫ് യൂണിയനെയും താരതമ്യം ചെയ്തു വിലയിരുത്തുക എന്നതാണു ഈ ഭാഗംകൊണ്ടു ഉദ്ദേശിക്കുന്നത്. യൂറോപ്യന്‍ യൂണീയന്‍ എന്നു പറയുന്നതില്‍ ഒരു പാട് വ്യത്യസ്ഥ സ്ഥാപനങ്ങള്‍ കൂടി ചേര്‍ന്നതാണു . കൗണ്‍സില്‍ ഓഫ് യൂറോപ്യന്‍ യൂണീയന്‍, യൂറോപ്യന്‍ കമ്മീഷന്‍, യൂറോപ്യന്‍ കൗണ്‍സില്‍, യൂറോപ്യന്‍ കൗണ്‍സില്‍ ഓഫ് ഓഡിറ്റേഴ്സ്, യൂറോപ്യന്‍ നീതിന്യായ കോടതി, യൂറോപ്യന്‍ പാര്‍ലിമെന്റുഇവയൊക്കെ സ്വതന്ത്ര അധികാരമുള്ള സമിതികളാണു. മാതമല്ല ഇതിന്റെ നേത്രത്വം ഒരു റോട്ടേഷന്‍ മാത്രകയിലാണു. അതുകൊണ്ടു തന്നെ എല്ലാ രാജ്യത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ തീരുമാങ്ങളെടുക്കാന്‍ സാധിക്കും. എന്നാല്‍ ഗല്‍ഫ് രാജ്യങ്ങളുടെ സുപ്രീം കൗണ്‍സില്‍, മോണിറ്ററി കൗണ്‍സില്‍, മിനിസ്റ്റീരിയല്‍ കൗണ്‍സില്‍, പാറ്റന്‍ഡ് ഓഫീസ് തുടങ്ങിയവയില്‍ പലതും നിര്‍ജ്ജീവാവസ്ഥയിലാണു. ഗള്‍ഫ് ഉപഭൂഖണ്ഡത്തിലെ ഒരു പട്ടാളത്തെ കുറിച്ചു സൗദി പറയുന്നൂണ്ടെങ്കിലും അതിലും എല്ലാരാജ്യങ്ങളും ഭാഗഭാക്കായിരുന്നില്ല. ബഹറിനിലെ കലാപത്തെ അടിച്ചൊതുക്കാന്‍ സൗദിയും യു..ഇ യും പട്ടാളത്തെ അയച്ചെങ്കിലും ഒമാന്‍ ഖത്തര്‍ കുവൈറ്റ് തുടങ്ങിയരാജ്യങ്ങള്‍ അതില്‍ നിന്നു വിട്ടു നില്‍ക്കുകയാണു ഉണ്ടായതു.

2014 മാര്‍ച്ചില്‍ മുസ്ലീം ബ്രദര്‍ഹുഡു ഹമാസ് , ലിബിയിലെ തീവ്രവാദികള്‍ തുടങ്ങിയവരെ പിന്തുണക്കുന്ന നയം ഖത്തര്‍ സ്വീകരിച്ചതിനെ ചൊല്ലി ജി.സി.സി യോഗത്തില്‍ വലിയ ചര്‍ച്ചകളുണ്ടായി. അതു സൗദിയും യു..ഇ യും ബഹറിനും തങ്ങളുടെ അമ്പാസഡര്‍മാരെ പിന്‍വലിക്കുന്ന തലത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു. ഒമാനും കുവൈറ്റും ഒരു ചേരി ചേരാ നയം സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ പിന്നില്‍ ഒരു ഒരു സാമ്പത്തിക മല്‍സരമുണ്ടു എന്നും ഒരു അഭിപ്രായമുണ്ടു. സൗദിയുടെ മാര്‍ക്കറ്റു ഖത്തര്‍ പിടിക്കുന്നതിലുള്ള അമര്‍ഷമാണു സൗദി പ്രകടപ്പിച്ചെതെന്നും പറയുന്നു. എന്തായാലും ഇങ്ങനെ അമ്പാസഡറെ പിന്‍വലിക്കാനുള്ള തീരുമാനം ജി.സി.സിയെ സമ്പന്ധിച്ചിടത്തോളം വലിയ തിരിച്ചടി തന്നെയാണു.

വളരുന്ന ജി.സി.സി, തളരുന്ന യൂറോപ്പ്

ജനസംഖ്യയുടെ കാര്യത്തില്‍ യൂറോപ്പില്‍ 500 ദശലക്ഷം ആളുകളുള്ളപ്പോള്‍ ഗല്‍ഫ് രാജ്യങ്ങളിലാകട്ടെ ഇതു 50 ദശലക്ഷമാളുകളില്‍ കുറവാണു. അതുപോലെ തന്നെ മൊത്തം സാമ്പത്തിക വരുമാനം യൂറോപ്പിലേതു 17.3 ട്രില്ല്യണ്‍(1 ട്രില്ല്യന്‍ = ലക്ഷം കോടി )ഡോളറാണെങ്കില്‍ ഗല്‍ഫ് രാജ്യങ്ങളുടെ മൊത്തം വരുമാനം 1.37 ട്രില്ല്യന്‍ ഡോളറാണു .എന്നാല്‍ വളര്‍ച്ചയുടെ കാര്യത്തില്‍ ജി.സി.സി ബഹുദൂരം മുന്നിലാണു. ഖത്തറാണു മുന്നില്‍ കഴിഞ്ഞ പത്തുവര്‍ഷത്തില്‍ 180 ശതമാനമാണു ജനസംഖ്യ വര്‍ദ്ധിച്ചതു. തൊട്ടു പിന്നില്‍ യു..130 ശതമാനം. എന്നാല്‍ യൂറൊപ്പിലെ ജനസംഖ്യ വളരുന്നെയില്ല എന്നു പറയാം അവരുടെ വളര്‍ച്ച 0.17 ശതമാനം മാത്രമാണു. ഇനിയുള്ള വര്‍ഷങ്ങളില്‍ മൊത്തം ജനസംഖ്യ കുറയുമെന്നാണു പഠനം പറയുന്നതു.

ജനസംഖ്യ മാത്രമല്ല സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തിലും വലിയ വര്‍ദ്ധനവുതന്നെയാണു ജി.സി.സി രാജ്യങ്ങള്‍ക്കുള്ളത്. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍കൊണ്ടു മൊത്തം ദേശീയവരുമാനം (ജി.ഡി.പി ) ഇരട്ടിയായി. അതായത് എല്ലാരാജ്യങ്ങളും ശരാശരി 5.3 ശതമാനം വളര്‍ച്ച നേടികൊണ്ടിരിക്കുന്നു. അമേരിക്കയില്‍ പോലും വളര്‍ച്ചാ നിരക്കു രണ്ടു ശതമാനമേയുള്ളൂ. ആഭ്യന്തര പ്രശ്നങ്ങള്‍കൊണ്ടു മാത്രം ബഹറിനു 3.5ശതമാനം വളര്‍ച്ച മാത്രമേ കൈവരിക്കാനായുള്ളൂ. എന്നാല്‍ ഇതും എല്ലാ യൂറോപ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചയേക്കാള്‍ വളരെ കൂടുതലാണു.

വിദ്യാഭ്യാസത്തിലും ജീവിതനിലവാരത്തിലും വളരുന്ന ഗള്‍ഫ്

കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ സുസ്ഥിരമായ എണ്ണവില  ഗള്‍ഫ് രാജ്യങ്ങള്‍ക്കു സമ്മാനിച്ചതു വേണ്ടുവോളമുള്ള മിച്ച ബഡ്ജറ്റാണു. അതാകട്ടെ അവര്‍ വിദ്യാഭ്യാസത്തിനും ജീവിതനിലവാരം ഉയര്‍ത്താനുമായി ചിലവഴിച്ചുകൊണ്ടിരിക്കുന്നു. മൊത്തം ദേശീയവരുമാനത്തിന്റെ 18 ശതമാനത്തില്‍ കൂടുതലാണു അവര്‍ വിദ്യാഭ്യാസത്തിനു വേണ്ടി ചിലവഴിക്കുന്നത്. സൗദിയില്‍ സാക്ഷരതാ നിരക്കു 15 ശതമാനത്തില്‍ നിന്നു ഇപ്പോള്‍ 86ശതമാനത്തിലെത്തി.

എയര്‍ പോര്‍ട്ടുകളൂം കപ്പല്‍ ചാനലുകളും റോഡുകളും തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് അവര്‍ ഒരു പാടു തുക ചിലവഴിക്കുന്നു. ഇതു വിദേശ കമ്പനികള്‍ക്കു ബിസിനസ്സ് നടത്താനുള്ള ഏറ്റവും നല്ല സ്ഥലമായി ഗല്‍ഫ് രാജ്യങ്ങളെ മാറ്റും. ഈയടുത്തു അറേബ്യന്‍ കണ്‍സ്ട്രക്ഷന്‍ സമ്മിറ്റീല്‍ പുറത്തിറക്കിയ ഒരു പഠനം പറയുന്നത് 500ബില്ല്യണ്‍(ബില്ല്യന്‍ =100കോടി )യാണു ഈ മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ചിലവഴിക്കുന്നത്.

ടെലികമ്മ്യൂണിക്കേഷന്‍, ടൂറീസം, ഫാര്‍മസ്യൂട്ടിക്കല്‍, ബാങ്കിങ്ങ് തുടങ്ങിയ മേഖലകളിലാണു ഇനി ഗള്‍ഫ് സര്‍ക്കാരുകള്‍ ഇപ്പോള്‍ പണം ചിലവഴിക്കുന്നുണ്ട്. അതു വളരെ ശരിയായ ദിശയായാണു . ഇനി വരുന്ന വര്‍ഷങ്ങളില്‍ എണ്ണക്ക് ഡിമാന്റു കുറയാനാണു സാധ്യത. എണ്ണയിലില്ലാതെ ഓടുന്ന കാറുകളും, സൗരൊര്‍ജ്ജ്യ ഉല്പാദനവുമെല്ലാം എണ്ണമേഖലക്കു തിരിച്ചടിയാണു. എന്തായാലും എണ്ണക്കു വില കുറയുന്നത് ഗല്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തകുര്‍ക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടു തന്നെ എല്ലാരാജ്യങ്ങളും ഒരുമിച്ചു നിന്നാല്‍ മാത്രമേ ഇതില്‍ നിന്നു രക്ഷപെടാനാവുകയുള്ളൂ. ഇറാന്‍ ഒരു ആണവശക്തിയായിതീരുമെന്ന ഭയം ഉള്ളിടത്തോളം കാലം പാശ്ചാത്യ ശക്തികള്‍ ഇറാനില്‍ നിന്നു എണ്ണ വാങ്ങാന്‍ സാധ്യതയില്ല . അതു കൊണ്ടു തന്നെ ഈ അവസരം മുതലാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കു കഴിയണം. ഒരു മൂലധന മാര്‍ക്കറ്റൂം ഒരു മോണിറ്ററി രീതിയും അടിയന്തിരമായി ഗള്‍ഫ് രാജ്യങ്ങള്‍ കൊണ്ടുവരണം.വ്യവസായത്തിനും മൂലധനത്തിനും ഗള്‍ഫ് രാജ്യങ്ങളില്‍ ഏകീകൃത നിയമങ്ങള്‍ കൊണ്ടു വരണം. എണ്ണ കരാറുകളില്‍ ഒരു ബ്ലോക്കായി നിന്നുകൊണ്ടു വേണം ആലോചനയോഗങ്ങളില്‍ (നെഗോഷിയേഷന്‍) പങ്കെടുക്കേണ്ടതു. അല്ലാതെ കരാറുകള്‍ കിട്ടാന്‍ വേണ്ടി പരസ്പരം പോരടിക്കരുത്.

GCC-one-currency-system
ഗൾഫ് ലോകത്തിലേ ശക്തികേന്ദ്രമാകുമോ? ഗള്‍ഫില്‍ ഒരൊറ്റവിസ, ഒരൊറ്റ കറന്‍സി 

ബഹറിനും ഖത്തറും സൗദിയും കുവൈറ്റും മാത്രമേ മോണിറ്ററി കൗണ്‍സിലില്‍ ധാരണയായിട്ടുള്ളൂ. എല്ലാരാജ്യങ്ങളും ഇതില്‍ ധാരണയായാല്‍ മാത്രമേ അടുത്ത ചുവടായ ഏക കറന്‍സി എന്ന ആശയത്തിലേക്കു കടക്കാന്‍ സാധിക്കുകയുള്ളൂ. യൂറോപ്യന്‍ യൂണീയന്‍ ഈ നിലക്കു എത്തിയതു വര്‍ഷങ്ങള്‍ എടുത്തിട്ടാണ്. നിരവധി കരാറുകളില്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തി. നിരവധി അനുബന്ധ സ്ഥാപനങ്ങളും സമിതികളും രൂപപെടുത്തി. അതുപോലെ സമയമെടുത്താലും എല്ലാ കാര്യങ്ങളിലും ധാരണയിലെത്തിയാല്‍ എണ്ണവിലയിടിവു മൂലമുള്ള വലിയ സാമ്പത്തിക ഭീഷണിയില്‍ നിന്നു ഗള്‍ഫ് രാജ്യങ്ങള്‍ക്കു കരകയറാം.

ഗൾഫ് ലോകത്തിലേ ശക്തികേന്ദ്രമാകുമോ? ഗള്‍ഫില്‍ ഒരൊറ്റവിസ, ഒരൊറ്റ കറന്‍സി ഭാഗം 1

( തുടരും; ഭാഗം 3. ഗള്‍ഫ് രാജ്യങ്ങളുടെ സൈനിക ശക്തിയും സുരക്ഷയും)