അജ്മാന്‍ : തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അജ് മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റിയുടെ ഗ്ലോബല്‍ ഡേ പ്രോഗ്രാം വര്‍ണ്ണശബളമായ പരിപാടികളോടെ നടന്നു.
എഴുപത്തിരണ്ട് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന യൂണിവേഴ് സിറ്റി ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ പത്തൊമ്പത് രാജ്യങ്ങളുടെ പവലിയനുകള്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കി. തനതു രാജ്യങ്ങളുടെ ചരിത്രം, സംസ്കാരം, ഭക്ഷണം, ആചാരം, വേഷവിധാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് വിജ്ഞാന പ്രദമായ വിവരങ്ങള്‍ നല്‍കുന്ന പവലിയനുകള്‍ സന്ദര്‍ശകര്‍ക്ക് കൗതുകമേകി.
പരിപാടിയോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ദേശീയ പൈതൃകം പ്രദര്‍ശിപ്പിക്കുന്ന നൃത്തങ്ങള്‍, സംഗീതം, സ്കിറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ പൈതൃകവും സംസ്കാരവും ഒരേ പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കുവാന്‍ നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളെ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റി പ്രസിഡണ്ട് തുംബൈ മൊയ് തീന്‍, പ്രൊവോസ്റ്റ് പ്രൊഫസര്‍ ഗീതാ അശോക് രാജ് എന്നിവര്‍ അഭിനന്ദിച്ചു.
GMU Global Day prizes:
Pavilion Prizes: KSA and Bilad Al-Sham shared the joint First Prize for the best country pavilion. 2nd Place: IRAQ, 3rd Place: United Arab Emirates (UAE)
Honorary Pavilion Prizes: Best Entrance Gate: IRAN, Best Cultural Food: Egypt, Best Hospitality: Algeria
Fashion Show: Ms. Ethnic – 1st Place: INDIA, 2nd Place: IRAQ and 3rd Place: PAKISTAN
Mr. Ethnic – 1st Place: IRAQ, 2nd Place: INDIA and 3rd Place: KSA
Country Performances: 1st Place: INDIA, 2nd Place: BILAD AL-SHAM and 3rd Place: KSA