നാട്ടുകാരാൽ വഞ്ചിക്കപ്പെട്ട് വിദേശത്ത് തടങ്കലിൽ, സഹായം തേടി കണ്ണീരോടെ തങ്കപ്പൻ

കായംകുളം പുതുപ്പള്ളി സ്വദേശിയായ തങ്കപ്പൻ നാണുവാണ് സ്വന്തം നാട്ടുകാരുടെ ചതിയിൽപ്പെട്ട് സൗദിയിൽ കുടിങ്ങികിടക്കുന്നത്. തങ്കപ്പൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ എങ്ങും ചർച്ചയായിക്കൊണ്ടിരിക്കുന്നത്. നാട്ടിലെയും വിദേശത്തെയും വിലാസവും നമ്പറും ഉൾപ്പെടെ വിഡിയോയിലുണ്ട്. രക്ഷിക്കണമെന്ന് അപേക്ഷിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് മുതൽ ഇൻഡ്യൻ എംബസ്സിയിക്ക് വരെ അയച്ച നിവേദനങ്ങളിൽ അന്വേഷണം ഉണ്ടായിട്ടില്ലെന്നും ആരോപിക്കുന്നു.

ദമ്മാം ജുബൈൽ റോഡിൽ അനക് എന്ന സ്ഥലത്ത് 41 ദിവസങ്ങളായി വൈദ്യുതിബന്ധം വിഛേദിച്ച ഒരു പോർട്ടബിൾ കണ്ടെയ്നറിനുള്ളിലകപ്പെട്ട കിടക്കുകയാണെന്നും. തന്‍റെ ഈ അവസ്ഥയ്ക്ക് കാരണക്കാരായ സ്വന്തം നാട്ടുകാരായ നാല് മലയാളികളാണെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്.

Loading...

നാട്ടിലേക്ക് പോകുവാനായി ഇവർ ഒരുപാട് ശ്രെമങ്ങൾ നടത്തി എന്നാൽ നടത്തുന്ന എല്ലാ ശ്രമങ്ങളേയും ഇവർ ഇവരുടെ സ്വാധീനമുപയോഗിച്ച് പരാജയപ്പെടുത്തുന്നുവെന്നും ഇദ്ദേഹം ആരോപിക്കുന്നു. സാമ്പത്തിക ഇടപാടുകളാണ് ഒൻപത് വർഷങ്ങളായിട്ടനുഭവിച്ച നരകയാതനയ്ക്ക് കാരണമെന്നും വ്യക്തമാക്കുന്നുണ്ട്. തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായാണ് ഇയാൾ ഈ കൊടും യാതനകൾ സഹിക്കുന്നത്.എന്നാൽ ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ഏത് നിയമനടപടികൾ ഉണ്ടായാലും അതിൽ എല്ലാം വിധേയനാകാനും തെളിവുകൾ നൽകാനും തയ്യാറാണെന്നും തങ്കപ്പൻ വിഡിയോയിൽ പറയുന്നുണ്ട്.

ഈ വീഡിയോ കഴിയുന്നത്ര ഷെയർചെയ്തു സഹായിക്കുക…… കാരണം, കുയേറെ നാളുകളായി ഞാനും എന്റെ കുടുംബവും വാർത്താചാനലുകളുടെയും , പത്രമാദ്ധ്യമങ്ങളുടെയും പിറകെ ഈ പ്രശ്നവുമായി നടക്കാൻ തുടങ്ങിയിട്ട്……. അതിന്റെയൊക്കെ രേഖകളുംകൂടി പിന്നാലെ പോസ്റ്റ് ചെയ്തുതരുന്നുണ്ട്…….

Gepostet von Thangappan Nanu am Dienstag, 15. Oktober 2019