കുളത്തൂപ്പുഴയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം;പാക് നിര്‍മിതമെന്ന് സംശയം

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിലെ വെടിയുണ്ടകളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. കണ്ടെത്തിയ 14 വെടിയുണ്ടകളും പാക്കിസ്ഥാന്‍ നിര്‍മിതമാണെന്നാണ് സംശയം. അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വെടിയുണ്ടകളില്‍ പിഒഎഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.പാക്കിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയുെട ചുരുക്കപ്പേരാണ് പിഒഎഫ് എന്ന് നിഗമനം.പാക്കിസ്ഥാന്‍ സൈന്യത്തിന് വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന ഇടമാണിത്. ദീര്‍ഘദൂര ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുന്ന 7.62 എംഎം വെടിയുണ്ടകളാണിവ. വെടിയുണ്ട കണ്ടെത്തിയത് കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിനടിയിലാണ്.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഒരു തിരകൾ തിരുകുന്ന ബെൽറ്റിൽ 12 എണ്ണവും വേർപ്പെടുത്തിയ നിലയിൽ രണ്ടെണ്ണവുമാണു കണ്ടത്. തിരകളുടെ ഡയമീറ്റർ നോക്കി ഏതുതരം തോക്കിൽ ഉപയോഗിക്കുന്നതാണെന്നു തിട്ടപ്പെടുത്തുമെന്നു പൊലീസ് പറയുന്നു. കുളത്തുപ്പൂഴയിൽ നിന്ന് 5 കിലോമീറ്റർ ദൂരെ മുപ്പതടി പാലം എന്ന സ്ഥലത്തു വനമേഖലയിൽ മാലിന്യങ്ങൾ തള്ളുന്ന റോഡരുകിൽ പൊതിഞ്ഞ നിലയിലായിരുന്നു വെടിയുണ്ടകൾ. കുളത്തൂപ്പുഴ പൊലീസ് ഇവ കൊട്ടാരക്കര റൂറൽ എസ്പി ഓഫിസിലേക്കു മാറ്റി.

Loading...

സംശയകരമായ രീതിയില്‍ കവര്‍ കിടക്കുന്നത് കണ്ട യാത്രക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചതി. വാഹനം നിര്‍ത്തി പാലത്തിന് സമീപം വിശ്രമിക്കുകയായിരുന്ന ചിലരാണ് ഇവ കണ്ടത്. കവറിനുള്ളില്‍ വെടിയുണ്ടകളാണെന്ന് മനസ്സിലായതോടെയാണ് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചത്.മലയോര മേഖലയിലായതിനാല്‍ കാട്ടില്‍ വേട്ടയ്ക്ക് പോകുന്നവര്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഏതുതരം തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിതെന്ന് വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു. ആകെ 14 തിരകളാണ് കണ്ടെത്തിയത്. ഒരു തിരകള്‍ തിരുകുന്ന ബെല്‍റ്റില്‍ 12 എണ്ണവും വേര്‍പ്പെടുത്തിയ നിലയില്‍ രണ്ടെണ്ണവുമാണ് കണ്ടെത്തിയത്.തിരകളുടെ ഡയമീറ്റർ നോക്കി ഏതുതരം തോക്കിൽ ഉപയോഗിക്കുന്നതാണെന്നു തിട്ടപ്പെടുത്തുമെന്നു പൊലീസ് പറയുന്നു.

ബാച്ച് നമ്പർ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. കുളത്തുപ്പൂഴയിൽ നിന്ന് 5 കിലോമീറ്റർ ദൂരെ മുപ്പതടി പാലം എന്ന സ്ഥലത്തു വനമേഖലയിൽ മാലിന്യങ്ങൾ തള്ളുന്ന റോഡരുകിൽ പൊതിഞ്ഞ നിലയിലായിരുന്നു വെടിയുണ്ടകൾ. ആർമിയോ പൊലീസോ ഉപയോഗിക്കുന്ന തിരകളാവാനാണു സാധ്യതയെന്നു പൊലീസ് പറയുന്നു.കുളത്തൂപ്പുഴ പൊലീസ് ഇവ കൊട്ടാരക്കര റൂറൽ എസ്പി ഓഫിസിലേക്കു മാറ്റി.

അതേസമയം കണ്ണൂരിലും വെടിയുണ്ട കണ്ടെത്തി. കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന വെടിയുണ്ടകളാണ് കണ്ടെത്തിയത്. കാറില്‍ കടത്തുകയായിരുന്ന 60 വെടിയുണ്ടകള്‍ സംസ്ഥാന അതിര്‍ത്തിയില്‍ വെച്ചാണ് പിടികൂടിയത്.കേരള-കര്‍ണാടക അതിര്‍ത്തിയായ കിളിയന്തറ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് തിരകൾ പിടിച്ചെടുത്തത്. തില്ലങ്കേരി സ്വദേശി കെ.പ്രമോദിനെ കസ്റ്റഡിയിലെടുത്തു.കര്‍ണാടകയിലെ വിരാജ്പേട്ടയിൽ നിന്നാണ് വെടിയുണ്ടകള്‍ കടത്തിക്കൊണ്ടു വന്നത്. ആറു പായ്ക്കറ്റുകളിലായി അറുപത് വെടിയുണ്ടകളാണ് ഉണ്ടായിരുന്നത്. ഡിക്കിയില്‍ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലാ‌യിരുന്നു വെടിയുണ്ടകള്‍. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ എക്സൈസ് ഇരിട്ടി പോലീസിന് കൈമാറി.