തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്നും വെടിയുണ്ടകൾ പിടിച്ചു.

തിരുവനന്തപുരം: രാജ്യാന്തരവിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്നും അഞ്ചു വെടിയുണ്ടകള്‍ പിടികൂടി. ഡല്‍ഹി ജനകപുരി സ്വദേശി പവിത്രകുമാര്‍ സാഹ (60) എന്നയാളുടെ ബാഗില്‍നിന്നാണ് ഇവ കണ്ടെടുത്തത്. വലിയതുറ പോലിസ് കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി.  എ1- 466 നമ്പര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍നിന്നാണ് വെടിയുണ്ട പിടികൂടിയത്.
ഡല്‍ഹിയിലേക്ക് പോവാനെത്തിയതായിരുന്നു ഇയാള്‍. ഇരട്ടക്കുഴല്‍ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിതെന്ന് വിമാനത്താവളത്തിലെ സുരക്ഷാവിഭാഗം കണ്ടെത്തി. തോക്കിന് ലൈസന്‍സുണ്ടെന്നാണ് സാഹയുടെ അവകാശവാദം. എന്നാല്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞതാണെന്നും  സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു.