ബിഹാറില്‍ കൊടുംകുറ്റവാളിയെ കോടതി പരിസരത്ത് അജ്ഞാതര്‍ വെടിവച്ചു കൊന്നു

Loading...

ചമ്പാരണ്‍ : ബിഹാറിലെ ചമ്പാരണില്‍ ബേട്ടയ്യ കോടതി പരിസരത്ത് കൊടുംകുറ്റവാളിയെ അജ്ഞാതരായവര്‍ വെടിവച്ചുകൊന്നു. ബബ്‌ലു ദുബെ എന്ന കുറ്റവാളി ബേട്ടയ്യ ജയിലില്‍ കഴിയവെ ഒരു കേസില്‍ ഹാജരാകാന്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കൊല്ലപ്പെട്ടത്.

നിരവധി വധക്കേസുകളും തട്ടിക്കൊണ്ടുപോകല്‍ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. അഞ്ച് വെടിയുണ്ടകളാണ് ദുബെയുടെ ശരീരത്തിലേറ്റത്. സംഭവസ്ഥലത്തുതന്നെ ഇയാള്‍ മരിച്ചു.

Loading...