Exclusive

ഇഷ്ടം മോഡലിങ്ങിനോടും ആർഭാട ജീവിതത്തിനോടും, സ്വന്തമായി സുരക്ഷാ സേനയും സൈന്യവും, 700 ഏക്കറിലെ കൊട്ടാരത്തിലെ ദൈവം അർമീത് റാം റഹീം ഒടുവിൽ രാജ്യത്തിന്‍റെ തന്നെ അന്തകനാകുന്നു

ഒരു ആൾ ദൈവം രാജ്യത്തിന്‍റെ തന്നെ അന്തകനായി മാറുന്ന കാഴ്ച്ച സ്വതന്ത്ര ഇന്ത്യയിൽഇതാദ്യമാണ്. പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട സ്വന്തം ദൈവത്തിനായി ആളുകൾ തെരുവിൽ വെട്ടിയും കുത്തിയും ചാകുന്നു. കോടികളുടെ സ്വത്തുക്കൾ നശിപ്പക്കുന്നു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പൈശാചികമായ സംഭവങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഗുർമീത് റാം റഹീം സിംഗ് എന്ന ആൾ ദൈവമാണ് ഇപ്പോൾ രാജ്യത്തിനു തന്നെ ഭീഷണിയായി നിൽക്കുന്നത്.

ദേര സച്ച സൗധ എന്ന സംഘടനയുടെ അമരക്കാരനായിട്ടാണ് ഗുർമീത് അറിയപ്പെടുന്നത്. ഖെമാമല്‍ എന്ന് യഥാര്‍ത്ഥ പേരുള്ള ഷാ മസ്താനയാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ലൗകിക കാര്യങ്ങളില്‍ തല്പരനല്ലാത്ത തികഞ്ഞ മത വിശ്വാസായായിരുന്നു ഇദ്ദേഹം.പതിനാലാം വയസില്‍ ഒരു സത്യാന്വേഷിയായി ഒരു ആത്മീയ ഗുരുവിനെ തിരഞ്ഞ് ഇദ്ദേഹം വീടുവിട്ടുപോയി. പഞ്ചാബിലെ ബീസില്‍ ബാബ സാവന്‍ സിങ്ങ് എന്ന ഗുരുവിനെ അദ്ദേഹം ആചാര്യനായി സ്വീകരിച്ചു.വൈകാതെ വലിയൊരു ശിക്ഷ്യഗണം അദേഹത്തിനു സ്വന്തമായി. അതോടെ സമ്പത്തും കുന്നുകൂടാന്‍ തുടങ്ങി. തൊട്ടുപിന്നാലെ ആസ്ഥാനത്ത് വലിയൊരു കൊട്ടാരം തന്നെ സ്ഥാപിച്ചു.

600 മുറികളും, യോഗം ചേരാനുള്ള ഒരു ഹാളും, വിശേഷാവസരങ്ങളിലെ മതപരമായ ഒത്തുചേരലുകള്‍ക്കുള്ള വിശാലമായ ഒരു മുറ്റവും ചേരുന്നതാണ് ഈ സ്ഥാപനം. സൗജന്യ ഭക്ഷണം നല്കുന്ന ഇവിടെ പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുകയില്ല. ദേര സച്ചാ സൗധയുടെ കീഴിലുള്ള കൃഷിയിടത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഈ പ്രസ്ഥാനം മുന്നോട്ട് പോകുന്നത്. ഇത്രയും ഗുര്‍മീത് സിംഗ് വരുന്നതിനു മുമ്പുള്ള കഥ.

ഇനിയാണ് ദേര സച്ച സൗദയുടെ തലവര മാറ്റി ഗുര്‍മീത് റാം കടന്നുവരുന്നത്. 1967 ഓഗസ്റ്റ് 15ന് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ജനിച്ച ഗുര്‍മീത് 1990ലാണ് ദേര സച്ചയുടെ തലപ്പത്തെത്തുന്നത്. സ്ഥാപകന്‍ എന്താണ് പ്രസ്ഥാനം കൊണ്ട് ലക്ഷ്യംവച്ചതോ അതിനു നേര്‍വിപരീതമായിട്ടായിരുന്നു ഈ മനുഷ്യദൈവത്തിന്‍റെ പ്രവര്‍ത്തനം. ഭക്തിയിലൂടെ എങ്ങനെ പണമുണ്ടാക്കാമെന്ന് അദേഹം ഗവേഷണം നടത്തി.

ദേര സച്ചയുടെ സ്വാധീനം പഞ്ചാബിനെയും കടന്ന് മുന്നോട്ടുപോയി. കോടികള്‍ ഒഴുകിയെത്തിയതോടെ പ്രവര്‍ത്തവനവും വ്യാപിപ്പിച്ചു. ആദ്ധ്യാത്മികതയേക്കാള്‍ സ്‌പോര്‍ട്‌സിലും സിനിമയിലും മോഡലിംഗിലുമൊക്കെയായിരുന്നു ഗുര്‍മീതിന് താല്പര്യം. സ്‌പോര്‍ട്‌സിലും സംഗീതത്തിലും തല്പരനായ ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ യൂണിവേഴ്‌സല്‍ മ്യൂസിക് പുറത്തിറക്കിയിട്ടുണ്ട്. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് സര്‍ക്കാര്‍ ഇദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്

Related posts

സംവരണ വിഭാഗത്തില്‍പെട്ട വികലാംഗനായ രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ പ്രധാനധ്യാപകന്‍ ക്രൂരമായി മര്‍ദ്ധിച്ചു

special correspondent

കേരളം ഇന്നോളം കേട്ടിട്ടില്ലാത്തത്ര ദുരിതപൂര്‍ണം ഈ സ്ത്രീകളുടെ അവസ്ഥ

മീൻ വൃത്തിയാക്കിയപ്പോൾ സ്വർണ്ണ ആഭരണങ്ങൾ വെള്ളി നിറമായി

subeditor

ഇത് കുട്ടൻ പിള്ള പോലീസല്ല മോനേ..നിനക്ക് നന്നായി തിരിയും, കോടിയേരിയുടെ മകനേ തപ്പി ഇന്റർപോൾ..

subeditor

ഒരു ട്രയിനിൽ നിറയേ തുണി വരുന്നു, യു.പിയിലേ പോലീസുകാർ ഒരു ദിവസത്തേ വേതനം കേരളത്തിനു നല്കും

subeditor

ജിത്തുവിന്റെ അറും കൊലയ്ക്ക് പിന്നില്‍ അമ്മയുടെ വൈരാഗ്യം

ഇ​നി നൂ​റു​നാ​ള്‍; നാ​ല്‍​പ​തു​വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മാ​ര്‍​പാ​പ്പ അ​യ​ര്‍​ല​ന്‍​ഡി​ലേ​ക്ക്

Sebastian Antony

മലയാള സിനിമാ താരങ്ങളില്‍ തമ്മിലടി രൂക്ഷം ;താരങ്ങള്‍ തെറ്റിപ്പിരിഞ്ഞത് ദിലീപിന്റെ അറസ്റ്റോടെ

തെല്ലും മനസാക്ഷിക്കുത്തില്ലാതെ ചുറ്റിക കൊണ്ട് മധ്യവയസ്‌കന്റെ തല അടിച്ച്‌പൊട്ടിച്ച കടയുടമയുടെ തെമ്മാടിത്തരം ;വീണ്ടും കേരളം മധുമാരെ സൃഷ്ടിക്കുന്നുവോ?

ജയമോള്‍ സാത്താന്‍ വിശ്വാസി ;ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌

പേരൂർക്കടയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മകന് പൊലീസ് കസ്റ്റഡിയിൽ നേരിടേണ്ടി വന്നത് ക്രൂര മർദ്ദന മുറകൾ; ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകി ജയിൽ ഡിജിപി ശ്രീലേഖയുടെ ഇടപെടൽ

സ്ഥാനമൊഴിയാന്‍ തീരുമാനിച്ച്‌ ഫ്രാന്‍സിസ് മാര്‍പ്പാപ്പ

Sebastian Antony