ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

തൃശൂര്‍: ഗുരുവായൂര്‍ നെന്‍മിനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. നെന്‍മിനി സ്വദേശി ആനന്ദാണ് കൊല്ലപ്പെട്ടത്. സിപിഐഎം പ്രവര്‍ത്തകന്‍ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആനന്ദ്.

ഉച്ചയ്ക്ക് 1.30ഓടെ ആനന്ദ് ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം. പിന്നാലെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ട ശേഷം ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിപിഐഎം പ്രവർത്തകനായിരുന്ന ഫാസിൽ നാലു വർഷം മുൻപ് കൊല്ലപ്പെട്ട കേസിൽ പ്രതിയായിരുന്നു ഇയാൾ. അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. വിവരമറിഞ്ഞ പൊലീസ് സംഘം സംഭവസ്ഥലത്തേക്കു പുറപ്പെട്ടു. സിപിഎം പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് പ്രാദേശിക ബിജെപി നേതൃത്വം ആരോപിച്ചു.

Top