ഹാ​ഫീ​സ് സെ​യ്ദി​ന് 10 വ​ര്‍​ഷം ത​ട​വ്

ഇ​സ്‌​ലാ​മാ​ബാ​ദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും പാക് ജമാ അത്ത് ഉദ്ദവ നേതാവുമായ ഫാഫിസ് സെയ്ദിന് പത്തുവർഷം ജയിൽ ശിക്ഷ വിധിച്ചു. പാകിസ്ഥാൻ കോടതിയാണ് ശിക്ഷ വിധിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചതിനാണ് ശിക്ഷ.

തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​ണം എ​ത്തി​ച്ചെ​ന്നാ​ണ് കേ​സ്. ലാ​ഹോ​റി​ലെ തീ​വ്ര​വാ​ദ വി​രു​ദ്ധ കോ​ട​തി​യാ​ണ് ഹാ​ഫി​സ് സെ​യ്ദി​നെ ശി​ക്ഷി​ച്ച​ത്. സെ​യ്ദി​നെ തീ​വ്ര​വാ​ദ കേ​സി​ല്‍ പാ​ക് കോ​ട​തി ശി​ക്ഷി​ക്കു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. ഫെ​ബ്രു​വ​രി​യി​ല്‍, സ​യ്ദി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി​ക​ളെ​യും ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സാ​മ്ബ​ത്തി​ക സ​ഹാ​യം ന​ല്‍​കി​യെ​ന്ന കേ​സി​ല്‍ 11 വ​ര്‍​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു.

Loading...

വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. സെ​യ്ദ് ഉ​ള്‍​പ്പെ​ടെ സം​ഘ​ട​ന​യി​ലെ നാ​ല് നേ​താ​ക്ക​ള്‍​ക്കെ​തി​രെ ര​ണ്ടി​ലേ​റെ കേ​സു​ക​ളി​ല്‍ ശി​ക്ഷ വി​ധി​ച്ച​താ​യി കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച്‌ പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഹ​ഫീ​സ് സെ​യ്ദി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി​ക​ളാ​യ സ​ഫ​ര്‍ ഇ​ക്ബാ​ലി​നും യാ​ഹ്യ മു​ജാ​ഹി​ദി​നും 10 വ​ര്‍​ഷ​വും ആ​റ് മാ​സ​ത്തേ​യ്ക്കു​മാ​ണ് ത​ട​വ്. സെ​യ്ദി​ന്‍റെ ബ​ന്ധു​വാ​യ അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ മ​ക്കി​ക്ക് ആ​റ് മാ​സം ത​ട​വ് വി​ധി​ച്ചു.