മെക്സിക്കോ: ലോകം മുഴുവൻ കൊറോണ ഭീതിയിലായിട്ട് മാസങ്ങളായി. എവിടെ തിരിഞ്ഞാലും കൊറോണ വാർത്തകൾ മാത്രം. അങ്ങനെ കൊറോണ മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമായി. കൊറോണ വൈറസിന്റെ ചിത്രവും വൈറസിന്റെ വ്യാപനവും അങ്ങനെ കൊറോണയെ പറ്റിയുള്ള എല്ലാ മനുഷ്യന് കാണാപാഠമായി. ഇപ്പോൾ പെയ്തിറങ്ങുന്ന ആലിപ്പഴത്തിലും കൊറോണ മയം. മനുഷ്യനെ അശ്ചര്യപ്പെടുത്തുന്ന വാർത്ത വരുന്നത് മെക്സിക്കോയിൽ നിന്നാണ്
കോവിഡ് വൈറസിന്റെ ആകൃതിയിൽ മെക്സിക്കോയിൽ ആലിപ്പഴം പൊഴിഞ്ഞു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രൻഡിംഗ്. മോൻഡെമോറെലോസ് എന്ന നഗരത്തിലാണ് ഈ പ്രതിഭാസമുണ്ടായത്. ഗോളാകൃതിയിൽ പുറമേ നിറയെ മുള്ളുകളുള്ള രൂപത്തിലാണ് കൊറോണ വൈറസിന്റെ ചിത്രത്തിന് സമാനമായുള്ള കണികകളാണ് കണ്ടെത്തിയിട്ടുളളത്. മോൻഡെമോറെലോസിലെ ജനങ്ങൾ തന്നെയാണ് ആലിപ്പഴത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. നിരവധി ആളുകളാണ് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.വൈറസ് വ്യാപനം ക്രമാതീതമായി പടരുന്നതിനിടെ ഇത്തരമൊരു പ്രതിഭാസം ഉണ്ടായത് ചിലർ ആശങ്കയോടെയാണ് കണ്ടത്. പിന്നീട് മറ്റുചില കെട്ടുകഥകളും പിന്നാലെ വരുമെന്ന് ഊഹിക്കാമല്ലോ?. വൈറസ് രൂപത്തിന്റെ ആലിപ്പഴം പോലും പെയ്തിറങ്ങുന്നത് ലോകാവാസനത്തിന്റെ ഭാഗമാണെന്നും കൊറോണ ലോകത്തെ നശിപ്പിക്കുമെന്നും എല്ലാവരും ജാഗ്രതയോടെ തുടരണം എന്ന മുന്നറിയിപ്പ് ദൈവം തന്നതാണെന്നും ഒക്കെ പല വ്യാഖ്യാനങ്ങളായി.
എന്നാൽ ആലിപ്പഴം പൊഴിഞ്ഞത് മറ്റേതൊരു സമയത്തേയും പോലെ തികച്ചും സാധാരണം തന്നെയാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഐസ് കട്ടകൾ ശക്തമായ കാറ്റിൽ ഗോളാകൃതിയിൽ തന്നെയാണ് രൂപപ്പെടുന്നത്. കൂടുതൽ ഐസ് പിന്നീട് അതിലേക്ക് കൂടിച്ചേരും. ശക്തമായ കാറ്റിൽ കൂടുതൽ വലുപ്പമുള്ള ആലിപ്പഴങ്ങൾ പരസ്പരം കൂട്ടിയിടിച്ചു പുറംഭാഗത്തെ ഐസ് നഷ്ടപ്പെട്ടതിനാലാണ് മുള്ളുകളുടെ ആകൃതിയിൽ രൂപം കൊണ്ടതെന്ന് ലോക കാലാവസ്ഥാ നിരീക്ഷണ സംഘടന വ്യക്തമാക്കുന്നത്.
Hailstone like #CoronaVirus #COVID__19
😯(Pictures from the Internet) pic.twitter.com/smGXhjxPu8— 吳邢蠻Xingman Wu (@qwqaman) May 17, 2020