ക്ഷീണവും തളര്‍ച്ചയും, ഓപ്പറേഷന്‍ സമയം 19കാരിയുടെ വയറിനികം കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

ചെറുപ്പം മുതലെ 19കാരിക്ക് ക്ഷീണവും തളര്‍ച്ചയുമായിരുന്നു. അവസ്ഥ രൂക്ഷമായതോടെ മകളെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ഭാരം ക്രമാതീതമായി കുറയുന്നത് അടുത്തിടെയാണ് മാതാപിതാക്കള്‍ ശ്രദ്ധിച്ചത്. തുടര്‍ന്നാണ് ലുധിയാനക്കാരിയായ 19കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ വിശദ പരിശോധനയില്‍ കുട്ടിയുടെ വയറിനുള്ളില്‍ എന്തോ ഒന്നുണ്ടെന്ന് വ്യക്തമായി. വൈകാതെ തന്നെ ശസ്ത്രക്രിയ നടത്താനും നിശ്ചയിച്ചു.

Loading...

അള്‍സര്‍ പിടിപെട്ടിരുന്നതിനാലും ആരോഗ്യം ദുര്‍ബലമായിരുന്നതിനാലും പേടിച്ചാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. വയറുകീറി, ആമാശയത്തില്‍ കുടുങ്ങിയിരിക്കുന്ന സാധനം അവര്‍ നീക്കം ചെയ്തു. 22 സെന്റിമീറ്റര്‍ നീളവും എട്ട് സെന്റിമീറ്റര്‍ വട്ടവുമുള്ള കറുത്ത നിറത്തിലെന്തോ ഒന്നാണെന്ന് മാത്രമാണ് ആദ്യകാഴ്ചയില്‍ അവര്‍ക്ക് മനസിലായത്.

എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് അത് മുടിക്കെട്ടാണെന്ന് മനസിലായത്. ചെറുപ്പം മുതല്‍ സ്വന്തം മുടി പറിച്ചെടുത്ത് കഴിക്കുന്ന ശീലം പെണ്‍കുട്ടിക്കുണ്ടായിരുന്നുവത്രേ. മാനസിക വിഷമതയുടെ ഭാഗമായാകാം ഇത്തരമൊരു ശീലം കുട്ടിയിലുണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.