കായികമേളയ്ക്കിടെ വീണ്ടും അപകടം; ഹാമ‍ര്‍ ത്രോക്കിടെ വിദ്യാര്‍ത്ഥിക്ക് പരിക്ക്

കോഴിക്കോട്: സ്‌കൂള്‍ കായിക മേളക്കിടെ വീണ്ടും ഹാമര്‍ ത്രോ അപകടം. കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കായിക മേളക്കിടെയാണ് അപകടമുണ്ടായത്. എറിയാനുള്ള ശ്രമത്തിനിടെ സ്ട്രിങ് പൊട്ടി ഹാമര്‍ വീഴുകയായിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥി ടിടി മുഹമ്മദ് നിഷാദിന്റെ ഇടത് കയ്യിലെ വിരല്‍ ഒടിഞ്ഞു.

സ്ട്രിങ് പൊട്ടിയതോടെ വിദ്യാര്‍ത്ഥി കാലുതെറ്റി വീഴുകയായിരുന്നു. സബ് ജില്ലയില്‍ അഞ്ച് കിലോയാണ് എറിഞ്ഞത്.

Loading...

മത്സരാർത്ഥിക്ക് പരിക്കേറ്റതിനെ തുടർന്ന് ഇന്നലെ നടത്തേണ്ട മത്സരങ്ങൾ നിർത്തി വെച്ചു. ഇന്നു നടക്കേണ്ട സീനിയർ വിഭാഗം ആൺകുട്ടികളുടെ ജാവലിൻ ത്രോയിലും നിഷാൻ മത്സരിക്കുന്നുണ്ട്. കഴിഞ്ഞവർഷം വരെ മത്സരത്തിനായി അഞ്ച് കിലോ ഹാമർ ത്രോയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഈ വർഷത്തെ മത്സരത്തിൽ ഏഴര കിലോ ഭാരമുള്ള ഹാമർ ആണ് ഉപയോഗിച്ചത്.

നിഷാൻ പരിശീലനത്തിനായി ആറുകിലോ വരെ ഉപയോഗിച്ചിരുന്നെങ്കിലും ഏഴര കിലോ ഉപയോഗിക്കുന്നത് ആദ്യമായിട്ടായിരുന്നു. അഞ്ച് കിലോ ഹാമർ ഇല്ലാത്തതിനാൽ ആണ് ഏഴര കിലോ ഹാമർ നൽകിയതെന്നാണ് സംഘാടകർ നൽക്കുന്ന വിശദീകരണം. മത്സരസ്ഥലത്ത് ആളുകൾ കുറവായതിനാൽ വലിയ അപകടം ഒഴിവായി. മാറ്റിവെച്ച ത്രോ മത്സരങ്ങൾ ഉച്ചയോടെ പുനരാംഭിച്ചു.

പാലായിൽ നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ ഹാമർ തലയിൽ വീണ് വിദ്യാർഥി മരിച്ചതിന്‍റെ പശ്ചാത്തലത്തിൽ ത്രോ മത്സരങ്ങളായ ഡിസ്ക് ത്രോ , ഹാമർ ത്രോ, ഷോട്ട്പുട്ട് മത്സരങ്ങൾ മൈതാനത്തിന് പുറത്താണ് സംഘടിപ്പിച്ചത്.

അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ വീണ് തലയ്ക്ക് പരുക്കേറ്റ വിദ്യാര്‍ത്ഥി ആഭില്‍ ജോണ്‍സണ്‍ മരിച്ചതിന്റെ ഓര്‍മ്മ മറയുന്നതിന് മുന്നേയാണ് പുതിയ അപകട സംഭവവം.

പാലാ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഹാമര്‍ ത്രോ മത്സരങ്ങള്‍ നടക്കുന്നതിന് ഇടയിലായിരുന്നു അപകടം. ജാവലിന്‍ മത്സരത്തിന്റെ വോളന്റിയറായിരുന്നു അഫീല്‍. ജാവലിന്‍ എടുക്കാനായി ഗ്രൗണ്ടിലേക്ക് പോകവെ മൂന്ന് കിലോ തൂക്കമുള്ള ഹാമര്‍ തലയില്‍ വന്ന് വീഴുകയായിരുന്നു