യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തലയ്‌ക്ക് വെടിവച്ച് കൊന്നു, ഹമാസിന്റെ കൊടും ക്രൂരത

ഗാസ : ഹമാസിനെ പിന്തുണച്ച് ഇസ്രായേലിനെ കുറ്റപ്പെടുത്തുന്നവർ അറിയണം ഗാസയിൽ നടക്കുന്ന കൊടുംക്രൂരത. സ്ത്രീകളെ പിച്ചിച്ചീന്തുന്ന ഹമാസിന്റെ വാർത്തകൾ ഇതിന് മുൻപും പുറത്തു വന്നിട്ടുണ്ട്. ഒക്‌ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരാണ് തങ്ങളുടെ ദുരനുഭവം വിവരിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.

ഭീകരരുടെ താവളത്തിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ ഇസ്രയേലി വനിതകളിൽ ഒരാൾ പോലീസിന്റെ 433 ലഹാവ് ക്രൈം യൂണിറ്റിന് മുന്നിൽ റയിം പ്രദേശത്ത് താൻ കണ്ട കൊലപാതകത്തെക്കുറിച്ച് വിവരിച്ചതാണ് ഹമാസിന്റെ ഭീകരതയ്‌ക്ക് ആക്കം കൂട്ടുന്നത് . മറ്റൊരു സ്ത്രീയെ ഹമാസ് ഭീകരർ കൂട്ടബലാത്സംഗം ചെയ്യുന്നത് കണ്ടതായി യുവതി പറഞ്ഞു. കൂട്ടബലാത്സംഗത്തിന് ശേഷം ഭീകരർ സ്ത്രീയെ തലയ്‌ക്ക് വെടിവെച്ച് കൊലപ്പെടുത്തിയതായും യുവതി പറയുന്നു.

Loading...

ഭീകരർ ബലാത്സംഗം ചെയ്‌ത ആ സ്ത്രീയിൽ അല്പം ജീവൻ അവശേഷിച്ചിരുന്നു , അവരുടെ ശരീരത്തിന്റെ പിൻഭാഗത്ത് നിന്ന് രക്തം വരുന്നുണ്ടായിരുന്നു. അവർ അവളുടെ മുടി പിന്നിൽ നിന്ന് വലിച്ചു. അവർ ആ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയാണെന്ന് എനിക്ക് മനസ്സിലായി. ഒരാൾ പോയശേഷം മറ്റൊരാൾ അവൾക്ക് സമീപത്തേയ്‌ക്ക് വരുന്നത് ഞാൻ കണ്ടു. പിന്നീട് ഭീകരരിൽ ഒരാൾ യുവതിയുടെ തലയ്‌ക്ക് വെടിയുതിർക്കുകയായിരുന്നു. ആ സ്ത്രീയുടെ മാറിടങ്ങൾ മുറിച്ചു മാറ്റി . “ അവർ പറഞ്ഞു.