ഇടവേളയ്ക്കു ശേഷം ഹനാന്‍ വീണ്ടും മീന്‍ വില്‍പ്പനയിലേക്ക്

കൊച്ചി: ഇടവേളയ്ക്കു ശേഷം ഹനാന്‍ വീണ്ടും മീന്‍ വില്‍പ്പനയിലേക്ക്. ‘വൈറല്‍ ഫിഷ്’ എന്നു പേരിട്ടിരിക്കുന്ന മീന്‍ വില്‍പ്പനയുടെ ഉദ്ഘാടനം നടന്‍ സലീംകുമാര്‍ ഇന്ന് നിര്‍വഹിച്ചു. മുമ്പ് മീന്‍വില്‍പ്പന നടത്തിയ തമ്മനം ജങ്ഷനില്‍ തന്നെയാണ് ഹനാന്‍ വീണ്ടും മീനുമായി എത്തിയത്. എയ്‌സ് വണ്ടിയിലാണ് ഹനാന്റെ മീന്‍ വില്‍പ്പന.മീന്‍ വില്‍പ്പന നടത്തുന്നതിനുവേണ്ടി വാഹനം ഹനാന്റെ ഇഷ്ടപ്രകാരമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുറിച്ച് വൃത്തിയാക്കിയ മീന്‍ ബോക്‌സുകളില്‍ പായ്ക്ക് ചെയ്താണ് നല്‍കുക. ഹനാനെ സഹായിക്കാന്‍ ഒരു സ്റ്റാഫും ഉണ്ട്. പഠിത്തവും കച്ചവടവും ഒരുമിച്ച് കൊണ്ടുപോകാനാണ് ഹനാന്റെ ആഗ്രഹം.

സാമൂഹിക മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ വേട്ടയാടിയ ഒരു കുട്ടിയാണ് ഹനാന്‍. ആദ്യം ആഘോഷിക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്തപ്പോള്‍ തളരാതെ നിന്നു പോരാടിയ ഹനാനെ തേടി നിരവധി അഭിനന്ദനങ്ങളെത്തിയിരുന്നു.

Top