വൈറലായി ‘നോട്ടില്ലാ പാത്തുമ്മ’ ;പ്രേക്ഷകര്‍ നെഞ്ചിലേറ്റി ഹനാന്റെ ഗാനം

നാട്ടില്‍ ഹനാന്‍ എന്ന വിഷയം കത്തി നില്‍ക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഹനാന്‍ ആലപിച്ച ഒരു പാട്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ‘നോട്ടില്ലാ പാത്തുമ്മ’ എന്ന ഗാനമാണ് പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരിക്കുന്നത്. ഈ ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ഹനാന്‍ തന്നെയാണ്.

രണ്ടു വര്‍ഷം മുമ്പാണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്. വിവാദങ്ങള്‍ക്കൊപ്പം വീണ്ടും വൈറലാകുകയാണ് ഹനാന്റെ ഗാനം. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ അടക്കമുള്ള പ്രമുഖരാണ് കഴിഞ്ഞ ദിവസം ഹനാന് പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നത്.

Loading...