Entertainment Movies

യൂണിഫോമില്‍ മീന്‍ വിറ്റ പെണ്‍കുട്ടി ഇനി പ്രണവ് മോഹന്‍ലാലിനൊപ്പം വെള്ളിത്തിരയിലേക്ക്​

കൊച്ചി: ജീവിത ദുരിതത്തോട് മല്ലിട്ട് കൊച്ചി പാലാരിവട്ടം തമ്മനം ജങ്ഷനിൽ കൊളേജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാനയ്ക്ക്‌ തന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുമെന്ന് സംവിധായകൻ അരുൺ ​ഗോപി. അരുൺ ഗോപി പ്രണവ്​ മോഹൻലാലിനെ നായകനാക്കിയെടുക്കുന്ന അടുത്ത ചിത്രത്തിൽ ഹനാന്​ നല്ലൊരു വേഷവും വാഗ്​ദാനം ചെയ്​തിരിക്കുകയാണ്​. ​ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്​ എന്ന എന്ന ചിത്രത്തിലാണ്​ അവസരം.

“Lucifer”

ഹനാന്റെ ജീവിതകഥ മാധ്യമങ്ങളിലൂടെയാണ് അരുണ്‍ ഗോപി അറിയുന്നത്. തൃശ്ശൂര്‍ സ്വദേശിനിയായ ഹനാന്‍ തൊടുപുഴയിലെ അല്‍അസര്‍കോളജിലെ മൂന്നാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ്. ഹനാൻ നല്ലൊരു അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവൻ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. അങ്ങനെയുള്ള ഒരു പെൺകുട്ടിക്ക് എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന സഹായം ചെയ്യണമെന്നുണ്ട്. സാമ്പത്തിക പരാധീനതകൾക്ക് ആശ്വാസമേകാൻ ഉതകുന്ന വേതനവും ഉറപ്പുവരുത്തുമെന്നും അരുൺ ​ഗോപി പറഞ്ഞു.

അരുൺ​ഗോപിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മാടവനയിലെ ഒരു ചെറിയ വീടകവീട്ടിൽ അവൾ അധ്വാനിച്ച് കിട്ടുന്നതുകൊണ്ട് പുലരുന്ന ഒരു കുടുംബമുണ്ട്. ക‌ോളജിൽ പഠിക്കുന്ന ഈ പെൺകുട്ടിയുടെ ചുമലിലാണ് ആ രണ്ടു വിശക്കുന്ന വയറുകളുടെ അത്താണി. തൃശൂർ സ്വദേശിയാണ് ഹനാൻ. അച്ഛനും അമ്മയും പണ്ടേ വേർപിരിഞ്ഞ അനേകായിരം കുട്ടികളിൽ ഒരാൾ. അതോടെ അമ്മ മാനസികമായി തളർന്നു. പ്ലസ്ടുവിന് അനിയനെ വളർത്താനും സ്വന്തം പഠനത്തിനും വീട്ടുചെലവിനുമായി ഹനാൻ അധ്വാനിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

പ്ലസ്ടുവരെ മുത്തുമാലകൾ ഉണ്ടാക്കി വിറ്റും കുട്ടികൾക്ക് ട്യൂഷനെടുത്തുമാണ് ഹനാൻ വീടുപോറ്റിയത്. അങ്ങനെയാണ് കോളജ് പഠനത്തിനുള്ള പണം ഹനാൻ സമ്പാദിക്കുന്നത്. തുടർപഠനത്തിനും മറ്റുമായി കുടുംബം തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ വിദ്യാർഥിനിയാണ് ഹനാൻ. മൂന്നാംവര്‍ഷ കെമിസ്‌ട്രി വിദ്യാർത്ഥിനിയാണ് ഹനാൻ.

ഹനാന്‍റെ ഒരു ദിനം തുടങ്ങുന്നത് പുലർച്ചെ മൂന്നു മണിക്കാണ്. ഒരു മണിക്കൂര്‍പഠനത്തിനുശേഷം സൈക്കിള്‍ചവിട്ടി നേരെ ചമ്പക്കര മീന്‍മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍കയറ്റി തമ്മനത്തേക്ക്. അവിടെ മീന്‍ ഇറക്കിവച്ച് അവൾ വീട്ടിലേക്ക് മടങ്ങും. പിന്നീട് കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ കോളജിലേക്ക്. അവിടെ 9.30ന് തുടങ്ങുന്ന പഠനം അവസാനിക്കുന്നത് മൂന്നരയ്ക്ക്. പിന്നെ വീണ്ടും സൈക്കിളിൽ നേരെ ചമ്പക്കര മാർക്കറ്റിലേക്കും തമ്മനം ജങ്ഷനിലെ മീൻവിൽക്കുന്ന ഇടത്തേയ്ക്കും സൈക്കിളിൽ തന്നെ ഹനാൻ ജീവിതചക്രം ചവിട്ടി മുന്നോട്ട് നീങ്ങും. അന്തിയോളം പണിയെടുത്ത് കിട്ടുന്ന കാശുമായി മാടവനയിലെ വീട്ടിലെത്തും.

ഇതിന്‍റെ ഇടയ്ക്ക് എറണാകുളത്ത് കോള്‍സെന്‍ററിൽ ഒരു വര്‍ഷത്തോളം ജോലിചെയ്തു. ഈ സമയത്ത് ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളജ് അധികൃതരുടെ അധീനതയിലുള്ള ആശുപത്രിയായതിനാല്‍ചികിത്സ സൗജന്യമായിരുന്നു. ഡോക്ടറാവണമെന്നാണ് ഹനാന്റെ വലിയ സ്വപ്നം. മീൻ വിൽപനയുടെ ഇടയ്ക്ക് കലാപരമായ വാസനയും ഹനാനുണ്ട്. നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയും കൂടിയാണ്. കലാഭവന്‍ നടത്തിയ പല പരിപാടികളിലും ഹനാൻ പങ്കെടുത്തിട്ടുണ്ട്.

Related posts

മലയാളി നടി മാളവിക മോഹനും ബോളിവുഡ് യുവനടന്‍ വിക്കി കൗശലും പ്രണയത്തിലോ..

main desk

വില്ലനില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് സിദ്ധിഖ്

പുലിമുരുകന്‍ മരത്തില്‍ ഓടിക്കയറുന്ന ആക്ഷന്‍ രംഗങ്ങളുടെ രഹസ്യം വെളിപ്പെടുത്തി പീറ്റര്‍ ഹെയ്ന്‍

subeditor

ജയറാമും അത് പറഞ്ഞ് കളിയാക്കുമ്പോള്‍ എനിക്ക് സങ്കടം വരും; പാര്‍വ്വതി

ഒരു പ്രണയത്തകര്‍ച്ചയില്‍ നില്‍ക്കുന്ന എനിക്ക് ആശ്വാസവുമായി വന്നയാളാണ് ബോബി; ശ്വേത പറയുന്നു

subeditor12

റിലീസിങ്ങ് ടെൻഷൻ: വില്ലൻ റിലീസാകുന്നതിനു മുമ്പ് മോഹൻലാൽ ഹൃദ്രോഗ പരിശോധന നടത്തിയിരുന്നു

subeditor

എത്ര സമരങ്ങള്‍ ചെയ്തിട്ടാണ് മാറ് മറക്കാന്‍ സമ്മതിച്ചത്, അതുപോലെ ശബരിമലയിലും സ്ത്രീകള്‍ കയറുമെന്ന് നടി ഷീല

subeditor5

ദിലീപിന്റെ കേസില്‍ തന്നെ അനാവശ്യമായി മാധ്യമങ്ങൾ വലിച്ചിഴച്ചു

sub editor

ഞാന്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് പുറത്തുവരുന്നത്: മോഹന്‍ലാല്‍

മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ, അശ്ലീല ചുവച്ചേര്‍ത്ത കമെന്റ്; കിടിലം മറുപടി നല്‍കി പാര്‍വതി

main desk

മലരെന്നാല്‍ വിശുദ്ധ പ്രണയത്തിന്റെ മറുപേരോ?

subeditor

നഗ്നവീഡിയോയൊ? അതിനെക്കാള്‍ വലുത് പലരുടെയും ഫോണിലുണ്ട്: രാധിക ആപ്തെ

subeditor