‘ചേച്ചിക്ക് ഉയരം കൂടുതല്‍ ആണോ ചേട്ടാ’, കുടുംബത്തിന് ഒപ്പമുള്ള ചിത്രത്തിന് കമന്റ്, തകര്‍പ്പന്‍ മറുപടിയുമായി ഹരീഷ് കണാരന്‍

പ്രണയ ദിനമായ ഇന്ന് സോഷ്യല്‍ മീഡിയകളിലും പലരും പ്രിയപ്പെട്ടവരെ ആശംസിച്ചും പ്രിയപ്പെട്ടവര്‍ക്ക് ഒപ്പം ഉള്ള ചിത്രങ്ങള് പങ്കു വെച്ചും സജീവം ആയിരുന്നു. നിരവധി പേരാണ് തങ്ങളും പ്രിയപ്പെട്ടവരെ ആശംസിച്ച് രംഗത്ത് എത്തിയത്. മലയാള സിനിമയിലെ പല നടി നടന്മാരും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഇതില്‍ ഒക്കെ വ്യത്യസ്തമായത് ഹാസ്യ താരമായ ഹരീഷ് കണാരന്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കു വെച്ച ചിത്രം ആണ്.

കുടുംബത്തോട് ഒപ്പം ഉള്ള ചിത്രമാണ് ഹരീഷ് കണാരന്‍ ഫേസ്ബുക്കില്‍ പങ്കു വെച്ചത്. ‘കൂടുമ്പോള്‍ ഇമ്പം കൂടുന്നത് കുടുംബം, കൊച്ചു കുടുംബം’… എന്ന അടിക്കുറിപ്പോടെ ആണ് ഹരീഷ് കണാരന്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഭാര്യ സന്ധ്യയും രണ്ട് മക്കളുമാണ് ചിത്രത്തില്‍ ഉള്ളത്.

Loading...

എന്നാല്‍ ഈ ചിത്രത്തിവവ് ഒരു പ്രേക്ഷകന്‍ നല്‍കിയ കമന്റും ഹരീഷിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ‘ചേച്ചിക്ക് ഉയരം കൂടുതല്‍ ആണോ ചേട്ടാ’ എന്നായിരുന്നു ചിത്രത്തിനായി ഒരു പ്രേക്ഷകന്‍ നല്‍കിയ കമന്റ്. ഈ കമന്റിന് ഹരീഷ് കണാരന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.

‘എന്നും ഉയരത്തില്‍ നില്‍ക്കേണ്ടത് അവര്‍ തന്നെ അല്ലെ’- ഇങ്ങനെയായിരുന്നു ഹരീഷിന്റെ മറുപടി. ഹരീഷ് ഒരു മാതൃകയാണെന്നും വിവാഹജീവിതത്തിലെ മഹത്തായ കാര്യമാണ് ഈ വാക്കുകളിലൂടെ വ്യക്തമാക്കിയതെന്നും ആരാധകര്‍ പറയുന്നു.

അതേസമയം ടെലിവിഷന്‍ സ്‌കിറ്റുകളിലൂടെ സിനിമാതാരമായി വളര്‍ന്ന ഹരീഷ് താന്‍ ദിലീപ് ഫാന്‍സ് അസോസിയേഷനില്‍ അംഗമായിരുന്നെന്നും ഇപ്പോഴും ദിലീപേട്ടന്റെ ഫാനാണെന്നും പറഞ്ഞിരുന്നു. ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയാണ് ഹരീഷിന്റെ വെളിപ്പെടുത്തല്‍.

ഹരീഷ് പറയുന്നതിങ്ങനെ-ഞാന്‍ ദിലീപേട്ടന്റെ ഫാന്‍സ് അസോസിയേഷനിലൊക്കെ ഉണ്ടായിരുന്നു. ദിലീപേട്ടന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ തിയേറ്റര്‍ അലങ്കരിക്കുക, പോസ്റ്റര്‍ ഒട്ടിക്കുക, ശിങ്കാരിമേളം അറേഞ്ച് ചെയ്യുക തുടങ്ങി ആഘോഷപരിപാടികള്‍ നടത്തുകയായിരുന്നു പ്രധാനപരിപാടി. ഇന്നും ദിലീപേട്ടന്‍ ഫാന്‍ തന്നെയാണ്. അതില്‍ മാറ്റമില്ല. 2 കണ്‍ട്രീസിന്റെ സെറ്റില്‍വെച്ച് ദിലീപേട്ടനോട് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് അറിയാം ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ഫാനാണെന്ന്. ഞാന്‍ ഓട്ടോ ഓടിച്ചിരുന്നപ്പോള്‍ എന്റെ വണ്ടിയുടെ പേര് കൊച്ചി രാജാവ് എന്നായിരുന്നു ഹരീഷ് കണാരന്‍ പറയുന്നു.

‘പത്താം ക്ലാസില്‍ തോറ്റപ്പോള്‍ രണ്ടാമത് എഴുതാന്‍ എല്ലാവരും നിര്‍ബന്ധിച്ചു. അങ്ങനെ 17ാം വയസ്സില്‍ ടൂട്ടോറിയല്‍ കോളജില്‍ പോയി ചേര്‍ന്നു. അവിടെ വെച്ച് കണ്ടുമുട്ടിയ പെണ്‍കുട്ടി ഇപ്പോള്‍ എന്റെ ഭാര്യയാണ്. നാട്ടിന്‍പുറത്ത് ഞാന്‍ ഇപ്പോഴും സിനിമാതാരമല്ല. മുണ്ടുടുത്ത് സാധാരണക്കാരനായി ജീവിക്കുകയാണ്. ഇവിടെ ഷൂട്ടിംഗിനിടെ ഒരു ദിവസം ഗ്യാപ് കിട്ടിയാല്‍ ഞാന്‍ നേരെ നാട്ടിലേക്ക് പോകും’. ഹരീഷ് പറഞ്ഞു. സിനിമയില്‍ എത്തുന്നതിന് മുന്‍പ് മിമിക്രി പരിപാടികളും സ്‌കിറ്റുമായി പുറത്ത് പോകും. നാട്ടില്‍ ഓട്ടോ ഓടിച്ചും പെയിന്റ് പണിക്ക് പോയും കല്ലുപണിക്ക് പോയുമൊക്കെയാണ് ജീവിച്ചുകൊണ്ടിരുന്നത്. നാലാം ക്ലാസില്‍വെച്ച് ടീച്ചര്‍ എന്താകണമെന്ന് ചോദിച്ചപ്പോള്‍ സിനിമാ നടന്‍ എന്ന് തട്ടിവിട്ടതാണ്. ഒന്നും ആലോചിച്ചല്ല അത് പറഞ്ഞത്. പക്ഷേ അത് അച്ചട്ടായി.