‘അമേരിക്ക അവരുടെ തെറ്റ് തിരുത്തി, ഇനി നമ്മള്‍ ഇന്ത്യക്കാര്‍ക്കും തെറ്റു തിരുത്തണ്ടേ?; ഹരീഷ് പേരടി

അമേരിക്കയുടെ 46ാമത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് ആശംസകളുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീഷിന്റെ പ്രതികരണം. ‘അമേരിക്ക അവരുടെ തെറ്റ് തിരുത്തി. ഇനി നമ്മള്‍ ഇന്ത്യക്കാര്‍ക്കും തെറ്റു തിരുത്തണ്ടേ? എന്ന് ഹരീഷ് പേരടി ചോദിക്കുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ്,

Loading...

‘അമേരിക്ക അവരുടെ തെറ്റ് തിരുത്തി. ഇനി നമ്മള്‍ ഇന്ത്യക്കാര്‍ക്കും തെറ്റു തിരുത്തണ്ടേ? മിസ്റ്റര്‍ ബൈഡന്‍, ഞങ്ങള്‍ ഇന്ത്യക്കാരെ സുഹൃത്തുക്കളാക്കുക. ഞങ്ങള്‍ക്കിടയിലെ മത,ജാതി,വര്‍ണ്ണ വിവേചനം പുലര്‍ത്തുന്ന ഫാസിസ്റ്റുകളോട് അകലം പാലിക്കുക. ആശംസകള്‍ എന്നായിരുന്നു’