തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രമാവുന്നത് കഷ്ടമെന്ന് റിമ; ട്രോളുകള്‍ ആവാം,, അവള്‍ എന്റെ അനിയത്തികുട്ടിയാണ് തെറി വിളിക്കരുത് വിമര്‍ശകരോട് ഹരീഷ് പേരടി

തൃശൂര്‍ പൂരം ആണുങ്ങളുടെ പൂരമാണെന്ന് പറഞ്ഞ നടി റിമ കല്ലിങ്കലിന്റെ നേരെയുള്ള വിമര്‍ശനങ്ങള്‍ മാന്യത വിടുന്നുവെന്ന് നടന്‍ ഹരീഷ് പേരടി. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിപ്രായത്തോടുള്ള വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയില്‍ രേഖപെടുത്താമെന്നും എന്നാല്‍ തെറിവിളിക്കാനുള്ള സ്വാതന്ത്രം നിങ്ങള്‍ക്കാരാണ് തന്നതെന്നും ഹരീഷ് തന്റെ കുറിപ്പില്‍ ചോദിക്കുന്നു.

‘തൃശൂര്‍ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റീമ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നില്ലാ. പക്ഷെ അങ്ങിനെ ഒരു അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ആ കുട്ടിക്കുണ്ട്. ആ അഭിപ്രായത്തോടുള്ള വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയില്‍ രേഖപെടുത്താം. വേണമെങ്കില്‍ കളിയാക്കാം (ട്രോളാം). പക്ഷെ ഇങ്ങിനെ തെറി വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കാരാണ് തന്നത്.’

Loading...

‘സ്പീഡ് കൂടിയാല്‍, സീറ്റ് ബെല്‍റ്റിട്ടില്ലെങ്കില്‍, പൊതുസ്ഥലത്ത് പുകവലിച്ചാല്‍ എല്ലാം നിയമം മുന്നില്‍ വന്ന് നില്‍ക്കുന്ന ഒരു നാട്ടില്‍ സോഷ്യല്‍ മീഡിയയിലെ ഒരു പെണ്‍കുട്ടിക്ക് നേരെയുള്ള തെറി വിളി അവസാനിപ്പിച്ചേ പറ്റു. ഒരു ഇടതു പക്ഷ സര്‍ക്കാറിന് അതില്‍ ക്യത്യമായ ഉത്തരവാദിത്വമുണ്ട്. ഞാന്‍ പലപ്പോഴും കളിയാക്കിയിട്ടുണ്ടെങ്കിലും അവളെന്റെ അനിയത്തി കുട്ടി തന്നെയാണ്.’ കുറിപ്പില്‍ ഹരീഷ് പറഞ്ഞു.