മഹാനടനാകാനുള്ള യോഗ്യത മഹാമൗനങ്ങളോ,ഇടവേള ബാബു വിഷയത്തില്‍ നടന്മാരെ പരിഹസിച്ച് ഹരീഷ് പേരടി

മലയാള സിനിമാ ലോകത്ത് ഇപ്പോള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദമാണ് അമ്മ സംഘടനയ്ക്കകത്തുള്ള വിവാദങ്ങള്‍. ഇടവേള ബാബുവുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ അമ്മ സംഘടനയില്‍ നിന്നും രാജിവെച്ച് പുറത്തുപോയ പാര്‍വതിയുടെ നിലപാടില്‍ തുടങ്ങിയതാണ് വിവാദങ്ങള്‍. നിരവധി പേര്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയിരുന്നു. എങ്കിലും മലയാളത്തിലെ രണ്ട് മഹാനടന്‍മാര്‍ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല എന്നതാണ് വാസ്തവം. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഇരുവരെയും ഹരീഷ് കണക്കിന് പരിഹസിച്ചിട്ടുണ്ട്. ഹരീഷിന്റെ കുറിപ്പ് വായിക്കാം.

ഇവർ രണ്ടു പേരോടുമുള്ള എന്റെ ആരാധന ദിവസവും കൂടിക്കൂടി വരികയാണ്. ഏതൊരു പ്രശനത്തിലും സംഘർഷം ഒഴിവാക്കാൻ വേണ്ടി ഇവർ സ്വീകരിക്കുന്ന മൗനം..അത് നമ്മൾ കണ്ടൂ പഠിക്കേണ്ടതാണ്. മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ശരിക്കും ഇത്തരം മഹാമൗനങ്ങളാണെന്ന് ഞാൻ തിരിച്ചറിയുന്നു…എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നു.

Loading...

പുതുതായി തുടങ്ങിയ ശ്രീനാരയാണ സർവകലാശാലയിൽ മൗനം ഒരു പാഠ്യ വിഷയമായി മാറ്റുകയും അവിടെ ഇവർ രണ്ടുപേരും അതിഥി അധ്യാപകരായി എത്തുകയും ചെയ്യതാൽ സംഘർഷങ്ങളും കൊലപാതകങ്ങളും ഒന്നുമില്ലാത്ത ഒരു പുതിയ കേരളത്തെ നമുക്ക് നിഷ്പ്രയാസം വാർത്തെടുക്കാൻ പറ്റും