അയാൾ സഭയുടെ കുട്ടിയാണ്; ജോ ജോസഫിനെ കുറിച്ച് ഹരീഷ് പേരാടി

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് നിരവധി ആരോപണങ്ങൾ ഉയർന്നു വരിയകാണ്. മതമടക്കം സ്ഥാനാർത്ഥിത്വത്തിൽ നിർണായകമായെന്നാണ് പലരുടെയും വിലയിരുത്തൽ ഇപ്പോഴിതാ നടൻ ഹരീഷ് പേരടി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സ്ഥാനാർഥി നിർണയത്തിൽ മതങ്ങളിലേക്കു പടരുകയും പ്രസംഗത്തിൽ മാനവികത എന്ന കോമഡിയിലേക്ക് ചുരുങ്ങാനും തയാറുള്ള പാർട്ടിയാണ് എൽഡിഎഫെന്നാണ് ഹരീഷ് പേരടി പറയുന്നത്.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ഹരീഷ് പേരടിയുടെ പോസ്റ്റ്

Loading...

അയാൾ സഭയുടെ കുട്ടിയാണ്…സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഞങ്ങൾ മതങ്ങളിലേക്ക് പടരും…പ്രസംഗത്തിൽ ഞങ്ങൾ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും..തൃക്കാക്കരയിൽ LDF മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വർഗ്ഗിയതയുടെ തലച്ചോറ് പക്ഷമാകുമ്പോൾ..സഭയുടെ തീരുമാനങ്ങൾക്കുമുന്നിൽ പലപ്പോഴും എതിർപക്ഷമായ പി.ടി യോടുള്ള സ്നേഹം കൊണ്ട് ഉമ UDFന്റെ സ്ഥാനാർത്ഥിയാകുമ്പോൾ അത് യഥാർത്ഥ ഹൃദയ പക്ഷമാകുന്നു…എന്തിനേറെ..നടിയെ ആക്രമിച്ച കേസിൽ പി.ടിയില്ലായിരുന്നെങ്കിൽ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല…നമുക്ക് അറിയാനുള്ളത് ഇത്രമാത്രം..കുറക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തിൽ സ്ഥാനമുണ്ടാവുക എന്ന് മാത്രം…