‘ഫാന്‍സി നമ്പറിന്റെ പണം സര്‍ക്കാരിനാണ് കിട്ടുന്നത്; കാര്‍ മേടിക്കുന്ന പണം കമ്പനിയ്ക്കും ; പൃഥ്വിരാജ് ഏതായിരുന്നു ഒഴിവാക്കേണ്ടിയിരുന്നതെന്ന് ഹരീഷ് പേരടി

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനായി ഏറെ ഇഷ്ടപ്പെട്ട ഫാന്‍സി നമ്ബര്‍ വേണ്ടെന്നുവച്ച് പൃഥ്വിരാജ് മുന്നോട്ട് വന്നത് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.പൃഥ്വി പുതിയതായി സ്വന്തമാക്കിയ രേഞ്ച് റോവര്‍ വോഗിന് വേണ്ടി ഇഷ്ട നമ്ബര്‍ എറണാകുളം ആര്‍ടി ഓഫീസില്‍ നേരാത്തെ തന്നെ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഫാന്‍സി നമ്പരിനുവേണ്ടി ചിലവാക്കാന്‍ കരുതിയ പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇത് നാടകമാണെന്ന് ആരോപിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. ഫാന്‍സി നമ്ബറിന്റെ പണം മുഴുവന്‍ സര്‍ക്കാറിനാണ് കിട്ടുന്നത്. ആ കാറിന്റെ പണം മുഴുവന്‍ ഏതോ സ്വകാര്യ കമ്ബനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേതെന്ന ചോദ്യമാണ് ഹരീഷ് ഉന്നയിക്കുന്നത്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഫാന്‍സി നമ്പറിന്റെ പണം മുഴുവന്‍ സര്‍ക്കാറിനാണ് കിട്ടുന്നത് .. ആ കാറിന്റെ പണം മുഴുവന്‍ ഏതോ സ്വകാര്യ കമ്പനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആര്‍ക്കും ഒരു കുഴപ്പവുമില്ല… നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞ്ഞതാണ്.. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം ഉണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്.