നിങ്ങള്‍ക്ക് പെണ്‍കുട്ടികളാണെങ്കില്‍ ചെറുപ്പത്തിലേ അവളെ കരാട്ടെ, കളരി എന്നീ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുക: ഹരീഷ് പേരടി

തിരുവനന്തപുരം: മാതാപിതാക്കള്‍ക്ക് ഒരു മുന്നറിയിപ്പുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ‘പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മൂരാച്ചി പുരുഷന്‍മാരുടെയും ധാരണ. അതുകൊണ്ടുതന്നെ ഇവറ്റകളുമായുള്ള പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളാണ്. ഇത്തരം വൈകാരിക ജന്‍മികളെ കീഴ്പ്പെടുത്താന്‍ പുതിയ കാലത്തിന്റെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. പുതിയ ജീവിതം കെട്ടിപടുക്കുക’, ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

നിങ്ങള്‍ക്ക് പെണ്‍കുട്ടികളാണെങ്കില്‍ അവളെ ചെറുപ്പത്തിലെ കരാട്ടെ,കളരി അങ്ങിനെയുള്ള സ്വയം പ്രതിരോധമാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുക എന്നാണ് ഫേസ്ബുക്കില്‍ ഹരീഷ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. നിധിനയുടെ കൊലപാതകത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കേരളത്തിന്‌ ഇതൊരു താക്കീതാണെന്ന് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു.

Loading...

അതേസമയം, നിധിനയുടെ മരണം സംസ്ഥാനത്ത് വലിയൊരു ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രണയം പോലും ഭയപ്പെടുത്തുന്ന ഒന്നായി മാറുന്നുവെന്നാണ് പലരും വിഷയത്തില്‍ പ്രതികരിക്കുന്നത്.