‘നല്ല നടീനടന്മാരായിട്ടും എന്തുകൊണ്ട് പാര്‍വതിയും വിനായകനും നായിക നായകന്മാരാകുന്നില്ല’: ഹരീഷ് പേരടി

മികച്ച നടനും നടിയുമായി തങ്ങളുടെ കഴിവ് തെളിയിച്ചു പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങിയവരാണ് പാര്‍വതിയും വിനായകനും. പക്ഷെ വര്‍ഷം പലത് കഴിഞ്ഞിട്ടും ഇവര്‍ എന്ത് കൊണ്ട് ഒരു സിനിമയില്‍ ഒന്നിച്ചില്ല എന്ന ചോദ്യം ഉന്നയിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ശേഷം പല നായകന്മാര്‍ക്കും ഒപ്പം പാര്‍വതി അഭിനയിച്ച ചിത്രങ്ങള്‍ പുറത്തു വന്നെങ്കിലും വിനായകന്‍ അക്കൂട്ടത്തില്‍ ഇല്ലായിരുന്നു. വിനായകന്‍ നായകനായി ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പന്‍ തിയേറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്. ഈ പ്രവണതക്കെതിരെ നിശിത വിമര്‍ശനം ഉയര്‍ത്തുകയാണ് ഹരീഷ് പേരടി ഫേസ്ബുക് പോസ്റ്റിലൂടെ. പോസ്റ്റ് ഇങ്ങനെ.

പാർവതിയും വിനായകനും നല്ല നടി നടൻമാരാണെന്ന് തെളിയിച്ച കഴിഞ്ഞിട്ട് കുറച്ച് കാലമായി … എന്നിട്ടും ഇവർ രണ്ടു പേരും നായിക നായകൻമാരായി ഒരു സിനിമ മലയാളത്തിൽ ഉണ്ടാവാത്തത് എന്തുകൊണ്ടാണ് ?… ഇതാണ് നമ്മൾ മലയാളികളുടെ കള്ളത്തരം … പച്ച മലയാളത്തിൽ പറഞ്ഞാൽ സവർണ്ണ കള്ളത്തരം … പാർവതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകൻമാരാവാനാണ് യോഗം… വിനായകൻ നായകനാണെങ്കിൽ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും.. കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ….ഈ പോസ്റ്റ് വായിച്ച ഒരുത്തൻ വാശിക്ക് ഇവരെ വെച്ച് ഒരു സിനിമയെങ്കിലും ഉണ്ടാക്ക് … അത് എത്ര വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും… അത് പിന്നിട് ആവർത്തിക്കില്ല… അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം …

Loading...