കേരളത്തില്‍ ഉണ്ടായ പ്രളയക്കെടുതിയില്‍ നിന്ന് കരകയറ്റാന്‍ നിരവധിപേര്‍ രംഗത്തുവന്നിരുന്നു. അതിന്റെ ഭാഗമായി ഇപ്പോഴും ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം എത്തുന്നുണ്ട്. ഇപ്പോള്‍ ഇതാ ഗായകന്‍ ഹരിഹരന്‍ പത്ത് ലക്ഷം രൂപയാണ് നല്‍കിയത്. ഇന്ന് ക്ളിഫ് ഹൗസിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് പത്തു ലക്ഷം രൂപ കൈമാറിയത്.
പ്രളയദുരന്തത്തില്‍ നിന്നും കരകയറാന്‍ കേരളത്തെ സഹായിക്കുന്നതിന് ഹരിഹരന്റെ നേതൃത്വത്തില്‍ സംഗീതം ചാരിറ്റബിള്‍ ട്രസ്റ്റ് റഹ്മത്തേന്‍ ആറ് എന്ന സംഗീത പരിപാടി നടത്തിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച സഹായമാണ് ഹരിഹരന്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്.
ഹരിഹരനോടൊപ്പം സോനു നീഗമും സംഗീത പരിപാടിയില്‍ പങ്കെടുത്തിരുന്നു.കേരളാ ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ സുഭാഷ് ടി വി, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.