ഹരി സ്വാമി വികലാംഗനാകും, ജനനേന്ദ്രിയം തുന്നിചേർക്കാനാകില്ലെന്ന് ഡോക്ടർമാർ

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടക്കുന്ന ഹരിസ്വാമി

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച ഹരിസ്വാമിയുടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ യുടെ ചികിൽസ പുരോഗമിക്കുന്നു.  .ലിംഗം ഇനി തുന്നി ചേർക്കാൻ ആകില്ല എന്നാണ്‌ വിദഗ്ദ അഭിപ്രായം. കാരണം ജനനേന്ദ്രിയത്തിന്റെ പ്രവർത്തനവും അതിലേ ഞരമ്പുകളുടെ സ്വഭാവവും വയ്ച്ച് മറ്റ് അവയവം പോലെ തുന്നി ചേർക്കം സങ്കീർണമാണ്‌.

എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിയെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.ജനനേന്ദ്രിയം മുറിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു ഇദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇയാളുടെ നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

Loading...

90%വും മുറിഞ്ഞ് തൂങ്ങിയ നിലയിലാണ്‌ ജനനേന്ദ്രിയവുമായി സ്വാമിയേ ആശുപത്രിയിലെത്തിച്ചത്.കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടിയുടെ വീട്ടിൽ പൂജക്കാരി എത്തിയ സ്വാമി പൂർണ്ണ നഗ്നനായി പെൺകുട്ടിയേ മുറിയിൽ കടന്ന് പീഢിപ്പിക്കുകയായിരുന്നു എന്നാണ്‌ പോലീസിനു ലഭ്യമായ വിവരം. ഈ സമയത്ത് മുൻ കൂട്ടി കരുതി വയ്ച്ചിരുന്ന കത്തിയെടുത്ത് പെൺകുട്ടി സ്വാമിയുടെ ലിംഗത്തിൽ വെട്ടുകുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തെയാണ് തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ താന്‍ ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന ഹരിസ്വാമി അവകാശപ്പെടുന്നത്. താന്‍ തന്നെ കത്തിയെടുത്ത് മുറിക്കുകയായിരുന്നുവെന്ന് അദ്ദേഹം പൊലീസിന് മൊഴി നല്‍കി. അതേസമയം ഈ മൊഴി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. പൊതുജനമധ്യത്തില്‍ പീഡനവിവരം പുറത്തായതോടെ രക്ഷപ്പെടാനായാണ് സ്വാമി ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നാണ് പൊലീസ് അനുമാനം. അതേസമയം വിഷയത്തില്‍ സ്വാമിയെ തള്ളി ചവറ പന്മന ആശ്രമ അധികൃതരും രംഗത്തെത്തി. ആശ്രമത്തിന്റെ സത്‌പേര് കളങ്കപ്പെടുത്തുക എന്ന ദുരുദ്യേശത്തോടെ പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണെന്നാണ് പന്മന ആശ്രമം അറിയിച്ചത്