പൗരത്വ ബില്ലിനെതിരായ ഹര്‍ത്താല്‍ സംസ്ഥാനത്ത് ആരംഭിച്ചു, സുരക്ഷ ശക്തം

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ സംയുക്തസമര സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടക്കുന്നത്. വെല്‍ഫെയര്‍പാര്‍ട്ടി, ബിഎസപി,ഡിഎച്ച്‌ആര്‍എം, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍. ‌പൗരത്വഭേദഗതിക്കെതിരെയും എന്‍ആര്‍സിക്കെതിരെയും രാജ്യാവ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഹര്‍ത്താല്‍.

ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് റാന്നി താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന്‍റെ മറവില്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കി. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇന്നലെ വൈകീട്ടോടെ പോലീസ് സംഘത്തെ വിന്യസിച്ച്‌ പിക്കറ്റിംഗ് ഏര്‍പ്പെടുത്തി.
അടിയന്തര സാഹചര്യം നേരിടാന്‍ പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ അഗ്നിരക്ഷാസേന സ്‌ട്രൈക്കിങ് സംഘത്തെ വിന്യസിച്ചു. പ്രശ്‌നസാധ്യതയുള്ള മേഖലകളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചു. പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല ജില്ലകളിലെ സുരക്ഷ അതത് പോലീസ് മേധാവിമാര്‍ വിലയിരുത്തും. ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളോ വഴിതടയലോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പി. അതി ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Loading...

റോഡ്‌ തടസ്സപ്പെടുന്നില്ലെന്നു ഉറപ്പ് വരുത്താന്‍ പോലേ തുടര്‍ച്ചയായി റോന്തുചുറ്റും. അക്രമത്തിനു നേതൃത്വം നല്‍കാന്‍ ഇടയുള്ളവരെ കരുതല്‍ തടങ്കലില്‍വയ്ക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, കോടതിയില്‍, കെഎസ്‌ഇബി എന്നിവയുടെ പ്രവര്‍ത്തന൦ തടസ്സപ്പെടാതിരിക്കാന്‍ പോലീസ് സംരക്ഷണം നല്‍കണ൦.
കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്താന്‍ പോലീസ് അകമ്ബടി നല്‍കും. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും പോലീസ് സംരക്ഷണം നല്‍കും. പൊതു-സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുമതിനല്‍കില്ല.

ഹര്‍ത്താല്‍ ആഹ്വാനത്തിന്‍റെ പശ്ചാത്തലത്തില്‍ മുന്‍കരുതലിന്‍റെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയിലെ പതിനഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ ഒട്ടിച്ചതിന് എറണാകുളം നോര്‍ത്ത് പറവൂരില്‍ പൊലീസ് കേസെടുത്തു. ഹര്‍ത്താലിന് ഏഴ് ദിവസം മുമ്ബേ നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.

അതേസമയം, ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ്‌ ബെഹ്റ യും രംഗത്തെത്തിയിരുന്നു.നിയമ വിരുദ്ധമായി നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ നിന്നും സംഘടനകള്‍ പിന്‍മാറണമെന്നായിരുന്നു ഡിജിപിയുടെ നിര്‍ദേശം . ഹര്‍ത്താല്‍ നടത്താന്‍ ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന നിയമം സംഘടനകള്‍ പാലിച്ചിട്ടില്ല. ഹര്‍ത്താല്‍ നിയമ വിരുദ്ധമാണെന്ന് കാണിച്ചുള്ള നോട്ടീസ് സംഘടനകള്‍ക്ക് അയച്ചിട്ടുണ്ട്. ഇത് അവഗണിച്ച്‌ ഹര്‍ത്താല്‍ നടത്തിയാല്‍ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കു൦ -അദ്ദേഹം പറഞ്ഞിരുന്നു