മുഹമ്മദ് ഷമിക്കൊപ്പമുള്ള സ്വകാര്യ നിമിഷം, നഗ്ന ചിത്രം പുറത്തുവിട്ട് ഹസിന്‍ ജഹാന്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഷമിക്ക് ഒപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഹസിന്‍ ജഹാന്‍. ചൂടന്‍ ചിത്രത്തിനൊപ്പം ഷമിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒരു കുറിപ്പുമുണ്ട്. ഒന്നുമല്ലാതിരുന്ന കാലത്ത് മുഹമ്മദ് ഷമിക്ക് താന്‍ പരിശുദ്ധയും സല്‍സ്വഭാവിയും ആയിരുന്നെന്നും ഇപ്പോള്‍ ഷമി വലിയ താരമായപ്പോള്‍ താന്‍ അശുദ്ധയായി. കള്ളത്തരത്തിന്റെ മറകൊണ്ട് സത്യത്തെ മൂടിവയ്ക്കാനാകില്ല. മുതലക്കണ്ണീര്‍ മാത്രമേ ബാക്കിയാകൂ. ചിത്രത്തിലെ മോഡലുകള്‍ ഹസിന്‍ ജഹാനും മുഹമ്മദ് ഷമിയും.- കുറിപ്പില്‍ പറയുന്നു.

ഷമിയും ഹസിനും 2014ലാണ് വിവാഹിതരാകുന്നത്. 2018 മുതല്‍ ഇരുവരും പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. 2019ല്‍ ഇരുവരും കോടതിക്ക് പുറത്ത് വെച്ച് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ബന്ധം വേര്‍പിരിഞ്ഞിരുന്നു. ഇതിനിടെ പല പ്രാവശ്യം ഷമിക്ക് എതിരെ ആരോപണവുമായി ഹസിന്‍ രംഗത്തെത്തി. ഷമിക്കെതിരെ ഗാര്‍ഹിക പീഡന കുറ്റം ചുമത്തി ഹസിന്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനിടെ താന്‍ പലവട്ടം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് ഷമി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനൊപ്പമുള്ള നഗ്‌നചിത്രം ഹസിന്‍ പുറത്തുവിട്ടിരിക്കുന്നത്.

Loading...

2012ലെ ഐപിഎല്‍ സീസണിലാണ് തന്നേക്കാള്‍ പത്ത് വയസിന് മൂത്ത ഹസിന്‍ ജഹാനെ മുഹമ്മദ് ഷമി പരിചയപ്പെടുന്നത്. ഈ പരിചയമാണ് പിന്നീട് വിവാഹത്തില്‍ എത്തിയത്. ഷമിയുമായുള്ള വിവാഹത്തിന് മുമ്പ് ഹസിന്‍ ജഹാന്‍ വിവാഹിതയായിരുന്നു. ബംഗാളില്‍ വ്യാപാരിയായ ഷെയ്ഖ് സെയ്ഫുദീനുമായുള്ള വിവാഹത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്.