തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്. രാഷ്ട്രീയ പ്രതികാരത്തോടയുള്ള നടപടിയെന്ന് ഇതെന്നാണ് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന് പറയുന്നത്. അതേസമയം തന്നെ കെഎം ഷാജിക്ക് എതിരെ അന്വേഷണത്തിന് നല്കിയ അനുമതിയും രാഷ്ട്രീയ പ്രേരിതമാണെന്ന് ഹസ്സന് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ചട്ടുകമായി സ്പീക്കര്‍ പ്രവര്ത്തിക്കുകയാണന്നെും ഹസ്സന്.ഗവര്‍ണര്‍ അന്വേഷണത്തിന് അനുമതി നല്‍കാത്തതിനാലാണ് സ്പീക്കര്‍ അനുമതി നല്‍കിയത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധമാണ് ചൂണ്ടിക്കാണിച്ചത്. ഈ പ്രതികാരമാണ് സ്പീക്കര്‍ക്ക് ഉള്ളതെന്നും അദ്ദേഹം പറയുന്നു.
Loading...