ഹാഥ്റസ് കേസില്‍ ബലാല്‍സംഗം നടന്നില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെ സംസാരിച്ച ഡോക്ടര്‍മാരെ അലിഗഡ് മെഡിക്കല്‍ കോളജ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.ഹാഥ്റസ് കേസിലെ ഒരു പ്രതിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് സിബിഐ.
മാര്‍ക്ക് ലിസ്റ്റ് പ്രകാരം കുറ്റം ചെയ്യുമ്പോള്‍ പ്രതിക്ക് 17 വയസ് കഴിഞ്ഞതെ ഉള്ളൂ എന്ന് സിബിഐ കണ്ടെത്തി.
ഹാഥ്റസ് കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടില്‍ ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പരിശോധന നടത്തിയിരുന്നു.
ഈ പരിശോധനയില്‍ കണ്ടെടുത്ത സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് ഒരു പ്രതിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന കാര്യം കണ്ടെത്തിയത്. 2/12/2002ല്‍ ജനിച്ച പ്രതിക്ക് കുറ്റം ചെയ്യുമ്പോള്‍ 17 വയസും 9 മാസവുമാണ് പ്രായം. ഈ ഡിസംബറില്‍ മാത്രമേ 18 വയസ് പൂര്‍ത്തിയാവുകയുള്ളൂ. പ്രായം കണ്ടെത്തുന്നതില്‍ പോലീസ് വീഴ്ചയുണ്ടായതായാണ് സിബിഐ വിലയിരുത്തല്‍.മെഡിക്കല്‍ പരിശോധനയില്‍ പോലീസ് അലംഭാവം കാണിച്ചതാണ് ഇതിന് കാരണമേന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതി ഇപ്പോള്‍ അലിഗഡ് ജയിലിലാണുള്ളത്. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമാവും ഇനി ഈ പ്രതിക്കെതിരെ നടപടികള്‍ ഉണ്ടാവുക.
പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ല എന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെ പ്രതികരിച്ചതിനാണ് അലിഗഡ് മെഡിക്കല്‍ കോളെജിലെ ഡോ. അസീം മാലിക്കിനെ ജോലിയില്‍ നിന്നും പുറത്താക്കിയത്. മാലിക്കിനൊപ്പമുള്ള ഡോ. ഉബൈദ് ഹഖിനേയും പുറത്താക്കി. പുറത്താക്കല്‍ കാരണം കാണിക്കാതെയാണെന്ന് ഇരുവരും പറഞ്ഞു. ഇവരുടെ സേവന കാലാവധി അവസാനിച്ചതിനാല്‍ ഒഴിവാക്കിയെന്നാണ് ആശുപത്രിയുടെ വിശദീകരണം. അതേസമയം കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്കാന് വൈകുകയാണ്. കഴിഞ്ഞ ആഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു വിവരം. ഇതാണ് നീളുന്നത്. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ളവര്‍ക്ക് എതിരായ തുടര്‍ നടപടികളില്‍ തീരുമാനം എടുക്കാന്‍.