ഹത്രാസ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല,ശരീരത്തില്‍ ബീജത്തിന്റെ അംശമില്ലെന്ന് പൊലീസ്

ദില്ലി:ഹത്രാസ് യുവതി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പോലീസ്. ഫോറൻസിക് റിപ്പോർട്ട് പ്രകാരം ശരീരത്തിൽ ബീജത്തിന്റെ അംശമില്ലെന്ന് വിശദീകരണം.പെണ്കുട്ടിയുടെ കുടുംബത്തെ കാണാൻ പോയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. ബൽറാംപൂർ ജില്ലയിൽ കൂട്ടബലാത്സംഗത്തിനിരയായി ദളിത്​ പെൺകുട്ടി കൊല്ലപ്പെട്ടു. ബുലന്ദ് ഷഹറിലും അസംഗഡിലും പ്രായപൂർത്തി ആകാത്ത പെൻകുട്ടികൾ ബലാത്സംഗത്തിന് ഇരയായി.

ബലാൽസംഗത്തിന് ഇരയായയെന്ന ഹത്രാസ് പെണ്കുട്ടിയുടെ മൊഴി പൂർണമായും തള്ളുകയാണ് ഉത്തർപ്രദേശ് പോലീസ്. ഫോറൻസിക് റിപ്പോർട്ട് ആധാരമാക്കിയാണ് വിശദീകരണം.ഫൊറൻസിക് പരിശോധന ശരീരത്തിൽ ബീജത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നില്ല. മാരകമുറിവാണ് മരണ കാരണമെന്നാണ് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ മറവിൽ ജാതി സംഘർഷത്തിന് ശ്രമമുണ്ടായെന്നും പോലീസ് പറയുന്നു.പീഡന പരമ്പരയിൽ സർക്കാരിന് എതിരെ പ്രതിഷേധം കനത്തു. പെണ്കുട്ടിയുടെ വീട് സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ദില്ലി യുപി അതിർത്തിയിൽ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

Loading...

മർദനമേറ്റെന്ന് രാഹുൽ ആരോപിച്ചു.പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ഹത്രാസ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പെണ്കുട്ടിയുടെ വീട്ടിലേക്കുള്ള വഴി അടച്ചിട്ടിരിക്കുകയാണ്. മാധ്യമങ്ങളെ വിലക്കി. 22 വയസുകാരിയായ ദളിത് പെണ്കുട്ടിയാണ് ബൽറാംപൂരിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ജോലിക്ക് പോയി വരും വഴി മയക്ക് മരുന്ന് കുത്തിവച്ച് പീഡിപ്പിക്കുകയായിരുന്നു. അസംഗഡ്, ബുലന്ദ്ഷഹർ ജില്ലകളിലാണ് പ്രായപൂർത്തിയാകാത്ത പെണ്കുട്ടികൾ പീഡിപ്പിക്കപ്പെട്ടത്. ബുലന്ദ്ഷഹറിലെ കുട്ടിക്ക് 14 വയസും അസംഗഡിലെ കുട്ടിക്ക് 8 വയസും മാത്രമായിരുന്നു പ്രായം