മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; പിടിച്ചെടുത്തത് 14 ലക്ഷം; പാലക്കാട് വിതരണത്തെത്തിച്ചതെന്ന് സൂചന

മലപ്പുറം: മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട. പെരിന്തല്‍മണ്ണയില്‍ നിന്നും 14 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. ഇന്നലെ രാവിലെ പാലക്കാടിലേക്ക് വിതരണം ചെയ്യാന്‍ കൊണ്ടു പോകുന്നതിനിടെയാണ് പണം പിടിച്ചെടുത്തത്. മലപ്പുറം കോഡൂര്‍ സ്വദേശിയായ വള്ളിക്കാടന്‍ കുഞ്ഞിമൊയ്തീന്റെ മകന്‍ സൈനുദ്ദീനെ(47) പെരിന്തല്‍മണ്ണ എസ്ഐ മഞ്ജിത് ലാല്‍ അറസ്റ്റ് ചെയ്തത്.

ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ബസ് സ്‌റ്റോപ്പില്‍ കണ്ട പ്രതിയെ തിരച്ചില്‍ നടത്തിയപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ചിരുന്ന 14 ലക്ഷം രൂപ കണ്ടെടുത്തത്.

ചെമ്മാട് സ്വദേശി റഷീദാണ് പണം വിതരണം ചെയ്യാല്‍ ഏല്‍പ്പിച്ചതെന്ന് പ്രതി അറിയിച്ചു. സ്ഥിരമായി പാലക്കാട്ടേക്ക് പണം വിതരണം ചെയ്യാന്‍ പോകാറുണ്ടെന്നും പ്രതി പറഞ്ഞു. കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് എസ്ഐ അറിയിച്ചു. അന്വേഷണ സംഘത്തില്‍ സിപിഒ കൃഷ്ണ കുമാര്‍, വിപിന്‍ ചന്ദ്രന്‍ , അനീഷ്, ജോസഫ് എന്നിവരുമുണ്ടായിരുന്നു.

Top