സിസ്റ്റര്‍ അഭയ വധക്കേസ്; ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം

സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പ്രതികളായ ഫാ. തോമസ് കോട്ടൂരും, സിസ്റ്റര്‍ സെഫിയുമാണ് വിചാരണ നേരിടേണ്ടത്. ഇരുവരും നല്‍കിയ പുന:പരിശോധന ഹര്‍ജി ഹൈക്കോടി തള്ളി.

നാലാം പ്രതിയും ക്രൈംബ്രാഞ്ച് മുന്‍ എസ്പിയും ആയിരുന്ന കെ ടി മൈക്കിളിനെ പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കി. ഫാ. ജോസ് പുതുക്കയലിനെ വിട്ടയച്ചത് കോടതി ശരി വെച്ചു.

Loading...

കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കന്യാസ്ത്രീയായിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, വിചാരണ നടപടികളില്ലാതെതന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി.