ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി: കൊവിഡ് സാഹചര്യത്തിൽ വിചാരണ നിർത്തിവെക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി. കൊവിഡ് സാഹചര്യത്തിൽ വിചാരണ നിർത്തിവെക്കണമെന്ന ബിഷപ്പിന്റെ ഹർജി ഹൈക്കോടതി തള്ളി.

വിചാരണ രണ്ടു മാസത്തേക്ക് നിർത്തി വയ്ക്കണം എന്നായിരുന്നു ഫ്രാങ്കോയുടെ ആവശ്യം. വിചാരണ നീട്ടുന്നത് സാക്ഷികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഈ മാസം 5ന് വിചാരണ നടപടികൾ തുടരാം എന്ന് കോടതി പറഞ്ഞു. കേസിൽ വിചാരണ തുടരാം എന്ന്‌ കോടതി നിർദ്ദേശിച്ചു.

Loading...

വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ നേരത്തെ സമീപിച്ചിരുന്നു. സംസ്ഥാന സർക്കാരും കന്യാസ്ത്രീയും ഇതിനെ എതിർത്തിരുന്നു.. തനിക്കെതിരെ തെളിവില്ലെന്ന് കാണിച്ച് കേസിൽ നിന്നും ഒഴിവാക്കണമെന്ന ഹർജിയും സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.