ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന് വ്യാജ പരാതി; ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരം,യുവതിക്കെതിരെ കേസ്

ക്വാറന്റൈനിലിരിക്കെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം വെള്ളറട സ്വദേശിനിക്കെതിരെ കേസെടുക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.യുവതിയുടെ പീഡന പരാതി വ്യാജമാണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഹെല്‍ത്ത് ഇന്‍സ്പെക്ടറും യുവതിയും തമ്മിലുളള ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമെന്നും ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പീഡന പരാതി യുവതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവതിയുടെ പരാതി ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് യുവതിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. ക്വാറന്‍റീനിലായിരുന്ന യുവതിയെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ വീട്ടില്‍ വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംഭവത്തില്‍ കൊല്ലം കുളത്തൂപ്പു‍ഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിനെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടിരുന്നു.

Loading...