വാളയാര്‍ കേസ്;ഹൈക്കോടതി അടിയന്തരവാദം കേള്‍ക്കും

വാളയാര്‍ കേസില്‍ പുനരന്വേഷണം വേണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി അടിയന്തര വാദം കേള്‍ക്കും. കേസില്‍ പുനര്‍വിചാരണയും തുടരന്വേഷണവും ആവശ്യപ്പെട്ട് സര്‍ക്കാരും പെണ്‍കുട്ടികളുടെ മാതാവും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റീസ് എ.ഹരിപ്രസാദ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. ഇത്തരം കേസുകള്‍ അനന്തമായി നീളുന്ന പതിവാണന്നും തെളിവുകള്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ അടിയന്തരമായി കേള്‍ക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കേസ് നവംബര്‍ 9 ന് വാദം കേള്‍ക്കാനായായി കോടതി മാറ്റി.വിചാരണക്കോടതിയിലെ രേഖകള്‍ വിളിച്ചു വരുത്താന്‍ പ്രത്യേക ദൂതന്‍ വഴി നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു. കേസന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്നും പുനര്‍ വിചാരണയും ആവശ്യമെങ്കില്‍ തുടരന്വേഷണും വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.

Loading...