സ്കൂൾ ബാഗുകളുടെ അമിതഭാരം നിയന്ത്രിക്കുന്നു

സ്കൂൾകുട്ടികളുടെ ബാഗുകളുടെ അമിത ഭാരം കുറയ്ക്കുന്ന കാര്യം അധികൃതർ ഉറപ്പാക്കണമെന്നു ഹൈക്കോടതി ഉത്തരവ് . സ്കൂളിൽ പോകുന്ന കുട്ടികളുടെ പിന്നിൽ തൂങ്ങുന്ന വലിയ ഭാരം കാണുമ്പോൾ അമ്മമാരുടെ മനസിൽ നിറയുന്ന ഭാരമുണ്ട്, നമ്മുടെ നാട്ടിലെ പതിവ് ല്കാഴ്ചയാണിതു. സ്കൂൾ ബസ് കയറാൻ കൂട്ടുനികൾ നിൽക്കുന്ന സ്റ്റോപ്പുകളിലും ഒക്കെ ഇതുപോലെ ചുമട് താങ്ങികളായി കുഞ്ഞുങ്ങൾ നിൽക്കുന്ന കാഴ്ച . ഇത് അവർക്കു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആണ് സംമ്മാനിക്കുന്നതു. പലപ്പോഴും ഈകാര്യത്തിൽ ഒരു തീരുമാനം വേണം എന്ന ആവശ്യത്തോട് മാതാപിതാക്കൾ കോടതിയെ സാംമീപിച്ചിട്ടും ഉണ്ട്. എന്നാൽ ഭാരം കുറയ്ക്കുന്ന നടപടികൾ സ്വീകരിക്കണം എന്ന ആവസ്യഹ്യങ്ങൾ പലപ്പോഴും പരിഗണയ്ക്കാറില്ല ഒരു പുസ്തകം പോലും ഒഴിവാക്കാൻ പറ്റാത്ത ഒരു വ്യവസ്ഥിതിയാണ് പല വിദ്യാലയങ്ങളിലും ഉള്ളത്.എന്നാലിപ്പോൾ ഹൈ കോടതി ശക്തമായ തെക്കേതുമായി എത്തിയിരിക്കുന്നു.കേന്ദ്ര, സംസ്ഥാന സർക്കാരുകളും സിബിഎസ്ഇയും പുറപ്പെടുവിച്ച സർക്കുലറുകൾ നടപ്പാക്കണം. ഇക്കാര്യം ഉറപ്പാക്കാൻ പരിശോധന നടത്തണം.

.
താങ്ങാവുന്നതിലധികം ഭാരം മുതുകിൽ തങ്ങുന്ന കുട്ടികൾക്ക് നട്ടെല്ലിന് ഗുരുതരമായ പ്രശ്നങ്ങൾ ആണ് ഉണ്ടാവുക.കാലക്രമത്തിൽ ഇത് നടുവേദനയു ഡിസ്ക് തേയ്മാനവും ഒക്കെയായി മാറും കുട്ടിക്കാലത്തെ അമിത ബഹാരം വഹിക്കുന്നത് ഭാവിയിൽ നല്ല പ്രായം ആകുമ്പോഴേക്കും ഒരു മാറാരോഗിയാകുന്ന അവസ്ഥയിലേക്ക് നമ്മുടെ കുട്ടികളെ എത്തിക്കും.കുട്ടികൾക്ക് ഉള്ള ബാഗ് തെരെഞ്ഞെടുക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം രണ്ടു സ്ട്രിപ്പുകൾ ഉള്ള ബാഗ് സെലക്ട് ചെയ്യുക, തോളിൽ തൂക്കുന്ന തത്തിൽ ഉള്ളതല്ലാതെ മുതുകിൽ തൂക്കുന്ന തരത്തിൽ ഉള്ള ബാഗുകൾ വാങ്ങികൊടുക്കാൻ ശ്രദ്ധിക്കുക,കുട്ടികൾ അതാതു ദിവസം ആവശ്യം ഉള്ള പ്യുസ്തകങ്ങൾ മാത്രം കൊണ്ടുപോകുന്നുള്ളുവെന്നു ഉറപ്പു വരുത്തണം,അധികം പുസ്തകങ്ങൾ ബാഗിനുള്ളിൽ വെച്ച് കൊണ്ട് പോകുന്നതും ഭാരം അധികമാക്കും. ഇപ്പോൾ പലസ്കൂളുകളും ഒരു സിസ്റ്റം ഉണ്ടാക്കിയിട്ടുണ്ട്, അതാതു ട്രമ്മിലുള്ള പോർഷൻസ് മാത്രമായി ടെക്സ്റ്റ് ബുക്കുകൾ ക്രമീകരിക്കുക,ഇതൊരു നല്ല സംവിദാനം ആണ്,ഇങ്ങനുള്ള ചിലി ചെറിയ കാര്യങ്ങൾ പിന്തുടർന്നാൽ തന്നെ ഒത്തിരി ഭാരം ക്രമീകരിക്കാൻ പറ്റും സ്കൂൾ ബാഗ് ഭാരമില്ലാത്ത മെറ്റീരിയൽ കൊണ്ട് ഉണ്ടാക്കിയത് തെരഞ്ഞെടുക്കണം ഇതെല്ലം ശ്രദ്ധിക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്.

Loading...

ഈ വിഷയത്തിൽ നിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും നടപ്പാക്കുന്നില്ല. തെലങ്കാനയും മഹാരാഷ്ട്രയും മാത്രമാണ് ഫലപ്രദമായി ഇപ്പോൾ നിർദേശം നടപ്പിലാക്കുന്നതു എന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിലുള്ള പൊതുതാൽപര്യ ഹർജി പരിഗണിച്ചാണു കോടതിഇപ്പോൾ ശക്‌തമായ നിർദേശംനൽകിയിരിക്കുന്നത്.വിദ്യാലയങ്ങളിൽ നോട്ടിസ് നൽകിയോ അല്ലാതെയൊതെയോ പ്രതിവാര പരിശോധനകൾ നടത്താനും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് നിർദേശിച്ചു. സ്കൂൾ ബാഗുകളുടെ അമിത ഭാരം വിദ്യാർത്ഥികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ ഡോക്ർ ആൻറണി സിറിയക് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്