തിരുവനന്തപുരം വിമാനത്താവള സ്വാകര്യവല്‍ക്കരണം; തീരുമാനത്തിനെതിരായ ഹര്‍ജികള്‍ തള്ളി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാര്‍, കെ എസ് ഐ ഡി സി , ജീവനക്കാരുടെ സംഘടന എന്നിവരുടേത് ഉള്‍പ്പെടെ 7 ഹര്‍ജികളാണ് കോടതി തള്ളിയത്.

ടെണ്ടര്‍ നടപടികളുമായി സഹകരിച്ച ശേഷം നിയമനടപടി യുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലന്ന് കോടതി പറഞ്ഞു.. ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ആണ് പൂര്‍ത്തിയാക്കിയത് എന്നതു കൊണ്ട് കേരളത്തിന് പരിഗണന വേണം എന്ന വാദം അംഗീകരിക്കാന്‍ സാധ്യമല്ല .ഒരു എയര്‍പോര്‍ട്ട് ന്റെ ലാഭം മറ്റൊരു എയര്‍പോര്‍ട്ട്‌ലേക്ക് ഉപയോഗിക്കാന്‍ പറ്റില്ല എന്ന വാദവും ശരിയല്ല . ലേല നടപടികള്‍ അദാനിക്ക് വേണ്ടി ടൈലര്‍ മെയ്ഡ് ആണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.

Loading...