ഭാര്യയെ മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നത് മാനസിക ക്രൂരതയാണെന്ന് ഹൈക്കോടതി

കൊച്ചി. ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുന്നത് ക്രൂരതയാണെന്ന് ഹൈക്കോടതി. ഭാര്യയുടെ ഹര്‍ജി പരിഗണിച്ച് കുടുംബക്കോടതി അനുവിദിച്ചവിവാഹനോചനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തന്റെ സങ്കല്‍പത്തിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് ഭാര്യയെ നിരന്തരം അധിക്ഷേപിക്കുന്നത് ഒരു ഭാര്യയ്ക്കും സഹിക്കുവാന്‍ കഴിയാത്ത മാനസ്സിക ക്രൂരതയാണ്. വിവാഹമോചനം അനുവദിക്കുന്നതിന് ഭര്‍ത്താവില്‍ നിന്നുള്ള ഇത്തരം പെരുമാറ്റം പര്യാപ്തമാണെന്നും കോടതി പ്രസ്താവിച്ചു.

Loading...

ദമ്പതിമാര്‍ തമ്മില്‍ ശാരീരികബന്ധം ഇല്ലെന്ന് കാരണം മുഖവിലക്കെടുത്താണ് കുടുംബക്കോടതി വിവാഹമോചനം അുവദിച്ചത്. ശാരീരിക ആകര്‍ഷണമില്ലെന്ന് അധിക്ഷേപിച്ച് ശാരീരിക ബന്ധത്തില്‍ നിന്നും ഭര്‍ത്താവ് പിന്മാറിയിരുന്നുവെന്നും. ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് താല്പര്യക്കുറവും നേരിട്ടുവെന്ന കാര്യം കോടതിക്ക് ബോധ്യപ്പെട്ടതായും വിധി പ്രസ്താവിച്ച് കോടതി വ്യക്തമാക്കി.