ഓര്‍ത്തഡോക്‌സ് വൈദികര്‍ വേട്ടമൃഗങ്ങളെ പോലെ പെരുമാറിയെന്ന് ഹൈക്കോടതി

കൊച്ചി: വീട്ടമ്മയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് വൈദികര്‍ വേട്ടമൃഗങ്ങളെ പോലെ പെരുമാറിയെന്ന് ഹൈക്കോടതി. വൈദിക പദവി ദുര്‍വിനിയോഗം ചെയ്ത് യുവതിയെ കീഴ്‌പ്പെടുത്തി. യുവതിയുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ തള്ളിക്കളയാനാകില്ലെന്നും കോടതി പറഞ്ഞു.

പ്രതികള്‍ക്ക് കോടതിയില്‍ കീഴടങ്ങാം. ജാമ്യത്തിന്റെ കാര്യം ഉചിതമായ സമയത്ത് കോടതി തീരുമാനിക്കും. വൈദികരുടെ മുന്‍കൂര്‍ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിലപാട് അറിയിച്ചത്.

Top