ധ്യാന് കോമണ്‍ സെന്‍സ് ഉണ്ടോ എന്ന് അറിയില്ല; സിനിമയില്‍ എത്താന്‍ മക്കളെ സഹായിച്ചിട്ടില്ല

മലയാളത്തിനെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് ശ്രീനിവാസന്‍. സിനിമയിലെ എല്ലാ മേഖലയിലും അദ്ദേഹം ഒരു കാലത്ത് നിറഞ്ഞ് നിന്നിരുന്നു. അക്കാലത്തെ ശ്രീനിവാസന്‍ ചിത്രങ്ങള്‍ എല്ലാം പ്രേക്ഷകര്‍ക്ക് പുതിയ അനുഭവങ്ങളാണ് നല്‍കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ മക്കള്‍ ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. വിനീതും ധ്യാനും സംവിധാനത്തിലും അഭിനയത്തിലും എല്ലാം ഇതിനോടകം കഴിവ് തെളിയിച്ചു കഴിഞ്ഞു.

2019 ലാണ് ധ്യാന്‍ ശ്രീനിവാസന്‍ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തുന്നത്. നിവിന്‍ പോളി, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ധ്യാന്‍ സിനിമ ഒരുക്കിയത്. ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് ശ്രീനിവാസനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അന്ന് ശ്രീനിവാസന്‍ നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. രണ്ടു മക്കള്‍ക്കും സിനിമയിലേക്ക് വരാന്‍ താന്‍ ഒരു സഹായവും ചെയ്ത് കൊടുത്തിട്ടില്ലെന്നും തന്റെ മക്കള്‍ വലിയ ഉദ്യോഗസ്ഥര്‍ ഒന്നും ആയില്ലെങ്കിലും കോമണ്‍ സെന്‍സ് ഉണ്ടായാല്‍ മതിയെന്നായിരുന്നു ആഗ്രഹമെന്നും ശ്രീനിവാസന്‍ പറയുന്നതാണ് വീഡിയോയില്‍.

Loading...

വിനീത് പിന്നണി ഗാനരംഗത്തേക്ക് എത്തിയതിനെ കുറിച്ചും ശ്രീനിവാസന്‍ സംസാരിക്കുന്നുണ്ട്. എന്റെ രണ്ടു മക്കള്‍ക്ക് വേണ്ടിയും ഒരു സഹായവും ഞാന്‍ ചെയ്തിട്ടില്ല. എന്റെ സിനിമയിലെ സുഹൃത്തുക്കളോട് പറഞ്ഞ് അവരെ ഇന്‍ട്രൊഡ്യൂസ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. കാരണം, അവര്‍ക്ക് എന്തിലാണോ താല്‍പര്യം, ആ വഴിക്ക് അവര്‍ പോകുന്നതാണ് ഏറ്റവും നല്ലതെന്ന് കരുതിയിട്ടാണ്. പണ്ട് ഞാന്‍ സത്യന്‍ അന്തിക്കാടിനോട് പറഞ്ഞു, എന്റെ മക്കള്‍ ഐഎഎസ്, ഐപിഎസ് ഓഫിസര്‍മാരോ പ്രധാനമന്ത്രിയോ ഒന്നും ആയി കാണണ്ട. കുറച്ചു കോമണ്‍ സെന്‍സ് ഉണ്ടായാല്‍ മാത്രം മതി.

പക്ഷെ രണ്ടാമത്തെ മോന് അതെത്ര ഉണ്ടെന്ന് അറിയില്ല. അത് അവന്‍ തെളിയിക്കേണ്ട കാര്യമാണ്. ഇവന്‍ തരക്കേടില്ലാതെ തമാശ ഒക്കെ പറയുന്നുണ്ട്. വിനീതിന് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മാപ്പിളപ്പാട്ടിന് സ്റ്റേറ്റ് ലെവലില്‍ ഒന്നാം സ്ഥാനം കിട്ടിയിരുന്നു. ഇത് അറിയാവുന്ന പ്രിയദര്‍ശന്‍ അവനെ കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ പാട്ട് പഠിക്കാന്‍ വിളിക്കുകയായിരുന്നു. അന്ന് അവന്‍ ചെന്നൈയില്‍ ആണ്. പാട്ടിന് ഫാസ്റ്റ് കിട്ടിയതോടെ എല്ലാവരും അവനെ പാടാനായി വിളിച്ചു കൊണ്ട് പോവുകയായിരുന്നു.

അടുതെന്തെങ്കിലും അപകടം വരും. പ്രാഥമിക വിദ്യാഭ്യാസം വേണമെന്ന് ആണലോ നമ്മള്‍ ചിന്തിക്കുക. കണക്കിന് ഒക്കെ അവന് ഫുള്‍ മാര്‍ക്ക് ആയിരുന്നു. അതിന് എന്തെങ്കിലും പ്രശ്നം വരുമെന്ന് കരുതിയാണ് ഞാന്‍ അവനെ ബ്രെയിന്‍ വാഷ് ചെയ്ത് പ്ലസ് വണ്ണിന് ചെന്നൈയില്‍ കൊണ്ടുപോയത്, അങ്ങനെ പ്രിയന്‍ ഒരിക്കല്‍ പറഞ്ഞു. അവനോട് സ്റ്റുഡിയോയില്‍ വന്ന് ഒന്ന് പാടി നോക്കിയിട്ട് പോകാന്‍ പറയാന്‍.

പിന്നീട് ഒരിക്കല്‍ പ്രിയനേ കണ്ടപ്പോള്‍ അവന്‍ സ്റ്റുഡിയോയില്‍ ചെന്നില്ലെന്ന് പറഞ്ഞു. അന്ന് അവനും വലിയ പ്രതീക്ഷയൊന്നും ഇല്ല സിനിമയില്‍ പാടാന്‍ പറ്റുമെന്നെന്നും. പിന്നെ ഞാന്‍ പറഞ്ഞു, പ്രിയന്‍ അങ്കിള്‍ പറഞ്ഞിട്ട് ചെല്ലാതിരിക്കുന്നത് ശരിയല്ല. അങ്ങനെ അവന്‍ പോയി,വിദ്യാ സാഗര്‍ ആയിരുന്നു മ്യൂസിക്ക് ഡയറക്ടര്‍. അദ്ദേഹത്തോട് പ്രിയന്‍ പറഞ്ഞു, എനിക്കോ ശ്രീനിക്കോ ഇവന്‍ സിനിമയില്‍ പാടണമെന്ന് വലിയ ആഗ്രഹം ഒന്നുമില്ല . ഇവന്റെ ശബ്ദം ആ പാട്ടിന് യോജിക്കുമെങ്കില്‍ പാടിച്ചോളൂ എന്നാണ് പറഞ്ഞത്.

അത് അന്ന് പ്രിയന്റെ ഒരു ആവശ്യമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ അവന്റെ പാടാനുള്ള കഴിവ് ഉള്ളത് കൊണ്ട് പറഞ്ഞതാകാം. ധ്യാന്‍ കാര്യത്തില്‍ അങ്ങനെ ഒരു സംഭവമേ ഇല്ല എന്നും ശ്രീനിവാസന്‍ പറയുന്നു.