ഗവര്‍ണര്‍ക്ക് മുന്നില്‍ മുട്ടുമടക്കി കേരള വിസി; സെനറ്റ് പ്രതിനിധിയുടെ പേര് ഉടന്‍ നല്‍കും

തിരുവനന്തപുരം. കേരള വിസിയെ തിരഞ്ഞെടുക്കുവാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയുടെ പേര് തീരുമാനിക്കുവാന്‍ സെനറ്റ് യോഗം ഉടന്‍ ചേരുമെന്ന് സര്‍വകലാശാല. ഈ മാസം 11 മുമ്പ് സെനറ്റ് യോഗം ചേര്‍ന്ന് പ്രതിനിധിയുടെ പേര് നല്‍കിയില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്നും സെനറ്റ് പിരിച്ചുവിടുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് യോഗം വിളിക്കുവാന്‍ കേരള സര്‍വലലാശാല വിസി മഹാദേവന്‍ പിള്ള തീരുമാനിച്ചത്.

ഒക്ടോബര്‍ 24നാണ് വിസിയുടെ കാലാവധി അവസാനിക്കുന്നത്. പുതിയ വിസിയെ നിയമിക്കുന്നതിനായി ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. ആദ്യം സെനറ്റ് പ്രതിനിധിയെ പ്രഖ്യാപിച്ചെങ്കിലും പിന്നീട് അദ്ദേഹം പിന്മാറുകയായിരുന്നു. പിന്നീട് ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമായതോടെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കുവാന്‍ സര്‍വകലാശാല തയ്യാറായില്ല. ഇതാണ് കടുത്ത നടപടിയിലേക്ക് നീങ്ങുവാന്‍ ഗവര്‍ണറെ പ്രേരിപ്പിച്ചത്.

Loading...

വിഷത്തില്‍ സര്‍വകലാശാല ഗവര്‍ണര്‍ക്ക് മുന്നില്‍ മുട്ട് മടക്കി. കേരള സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് സെനറ്റ് യോഗം വിളിച്ച് ചേര്‍ക്കുവാന്‍ കഴിയില്ലെന്നായിരുന്നു വിസിയുടെ മുമ്പുള്ള നിലപാട്. ഓക്ടോബര്‍ 24 കാലാവധി അവസാനിക്കുന്ന വിസിക്കായി പകരക്കാരനെ നിയമിക്കുവാന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ രൂപികരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയുടെ പേര് നല്‍കുവാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേരള വിസി നിര്‍ദേശം അവഗണിച്ചതോടെയാണ് ഗവര്‍ണര്‍ കടുത്ത നടപടിക്ക് ഒരുങ്ങിയത്.