കണ്ണൂര്‍ : വിദ്യാര്‍ത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രധാന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പാനൂരിലാണ് സംഭവം. ഈസ്റ്റ് വള്ള്യായി യുപി സ്‌കൂളിലെ പ്രധാന അധ്യാപകനായ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വി.പി വിനോദിനെയാണ് പാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
ടെക്സ്റ്റ് ബുക്ക് വിതരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിയുടെ മാതാവിനെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് വിനോദ് സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. ഈ മാസം ആറിനാണ് പീഡനശ്രമമുണ്ടായത്. ഈ വര്‍ഷമാണ് വിനോദ് പ്രധാന അധ്യാപകനായി ചുമതലയേറ്റത്.
Loading...