നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു; പ്രധാനാധ്യാപകന് 20 വര്‍ഷം തടവും സർക്കാരിന് പത്തുലക്ഷം പിഴയും

നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രധാനാധ്യാപകന് 20 വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി ഉത്തരവായി.. കാസര്‍കോട് കിനാനൂര്‍ പി. രാജന്‍നായരെയാണ് ജില്ലാ പോക്‌സോ കോടതി ശിക്ഷിച്ചത്. പീഡനത്തിന് ഇരയായ നാലാം ക്ലാസ്സുകാരിക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കു അറുതി വരുത്തുന്നതിന് പോസൊ നിയമത്തിനു ഭേദഗതി വരുത്തണമെന്ന നിരവധി ആവശ്യങ്ങൾ ഉയർന്നിരുന്നു . ഇങ്ങനെയുള്ള ലൈംഗികാതിക്രമങ്ങൾ കുട്ടികൾക്ക് നേരെ നടത്തുന്നവർക്ക് നടത്തുന്നവര്‍ക്ക് വധശിക്ഷവരെ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പോക്സോ നിയമത്തിലെ പ്രധാന ഭേദഗതി. രാജ്യസഭ നിയമഭേദഗതി പാസാക്കിയിരുന്നു

സംസ്ഥാനത്തു തന്നെ ആദ്യമായിട്ടാണ് പോസൊ കേസിൽ കേസില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിധി വന്നിരിക്കുന്നത്. പോക്‌സോ ചട്ടം നിർദ്ദേശിക്കുന്നതനുസരിച്ചു . പീഡനത്തിന് ഇരയായവർക്കു പുനരധിവാസവും നഷ്ടപരിഹാരവും നല്‍കണമെന്ന് ആണ് നിയമം. ഇതനുസരിച്ചാണ് 10 ലക്ഷം രൂപ ഇരയ്ക്ക് നല്‍കാന്‍ ഇപ്പോൾ കോടതി ഉത്തരവിട്ടിരിക്കുന്നത്.

Loading...

2018 ഒക്ടോബര്‍ മാസത്തിലാണ് ചുള്ളിക്കര എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന രാജന്‍ നായര്‍ അതേ സ്‌കൂളിലെ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കസിന് ആസ്പദമായ സംഭവം നടന്നിരിക്കുന്നത്.ഒക്ടോബർ 1 1ന് രാജപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മെഡിക്കൽ പരിശോധനയിൽ രാജന്‍നായര്‍ പലതവണ കുട്ടിയെ പീഡിപ്പിച്ചതായിതെളിഞ്ഞു . തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.റിമാന്‍ഡ് കാലത്ത് ഇയാള്‍ ജാമ്യത്തിനായി സുപ്രീം കോടതിയില്‍ വരെ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ചിരുന്നില്ല

പോസൊ നിയമം ശ്കതമാക്കിയ സ്ഥിതിക്ക് ഇനി കുഞ്ഞുങ്ങൾക്ക് നേരെ ലൈംഗിക അക്രമങ്ങൾക്കു മുതിര്ന്നവര്ക്ക് ഇത് പോലെ നല്ല ശിക്ഷകൾ തന്നെ ലഭിക്കും മെന്നു കരുതാം പോസൊ നിയമത്തിനു ബേദഗതി വന്നതിനുശേഷവും ഇതുപോലെ സമാനമായ ഒരു കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു അവിടെ ഇരയായത് നാലു വയസു മാത്രം പ്രായമുള്ള ഒരു കുഞ്ഞായിരുന്നു. അതും കാസർകോഡ് ജില്ലയിൽ തന്നെ ർട്ടിപോർട് ചെയ്ത കസ് ആണ്. മരണം വരെ തടവിന് ശിക്ഷിക്കാന്‍ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.

കുട്ടികൾക്കെതിരായ അതിക്രമങ്ങളിലെടുത്ത പോക്‌സോകേസുകൾ പരിശോധിച്ചാൽ 67 ശതമാനത്തിലും പ്രതികൾ കുട്ടികൾക്ക് നേരിട്ടറിയാവുന്നവരാണെന്നാണ് പടങ്ങൾ തെളിയിക്കുന്നത്.. 2,093 പോക്‌സോ കേസുകൾ ആധാരമാക്കി ബാലാവകാശ സംരക്ഷണ കമ്മിഷൻ നടത്തിയ പഠനത്തിലാണു കണ്ടെത്തൽ. 2016 ജനുവരി മുതൽ 2017 ജനുവരി വരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളാണ് പഠനവിധേയമാക്കിയത്.
കേസുകളിൽനിന്നു കണ്ടെത്തിയത് കുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് വീടുകളിൽതന്നെയാണെന്നാണ്. ലൈംഗിക കുറ്റകൃത്യങ്ങൾക്കു വഴിവെക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണമെന്ന് കമ്മിഷൻ നിർദേശിക്കുന്നു.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട (പോക്സോ) കേസുകൾക്ക് മാത്രമായി പ്രത്യേകം പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇങ്ങാണ്ട് എല്ലാ രീതിയിലും പോസൊ നിയമങ്ങൾ കുറ്റമറ്റതാക്കാനും കുട്ടികൾക്ക് സുരക്ഷിത വലയം തീർക്കാനും ഭരണകൂടം ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നതു ആശ്വാസം ആണ്. പീഡനം നടത്തുന്ന പ്രതികൾക്കിതു ഇങ്ങനെ ശക്തമായ ശിക്ഷ നടപടികൾ നല്കുന്നതിലൂടെയും ഇത്തരം പീഡനശ്രമം,ങ്ങൾ കുറയ്ക്കാനുള്ള സാഹചര്യങ്ങളിലേക്കു പോകാനും സാധിക്കും