കൊവിഡ് ബാധിതനായ ട്രംപിന്റെ ആരോഗ്യനില പുറത്തുവിട്ടതിനേക്കാള്‍ മോശം

വാഷിങ്ടണ്‍: കൊവിഡ് ബാധിതനായ ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില മോശമായി തുടരുന്നു.പുറത്ത് വിട്ടതിനേക്കാള്‍ ഗുരുതരമാണ് അദ്ദേഹത്തിന്റെ നിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. പനിയും ഓക്‌സിജന്റെ അളവ് കുറയുന്നതും ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. വൈറ്റ് ഹൗസ് ചീഫ് സ്റ്റാറ് മാര്‍ക് മീഡൗസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ഇപ്പോള്‍ പനിക്ക് കുറവുണ്ടെന്നും ഓക്‌സിജന്റെ അളവ് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ രാവിലെ അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. രക്തത്തിലെ ഓക്‌സിജന്‍ അളവ് കുറഞ്ഞിരുന്നു. എന്നാല്‍, അദ്ദേഹം പതിവ് ശൈലിയില്‍ നടക്കുന്നുണ്ടെന്നും ചീഫ് സ്റ്റാഫ് പറഞ്ഞു. കഴിഞ്ഞ ദിവസം ട്രംപിന് നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിപ്പിച്ചതെന്ന് വൈറ്റ്ഹൗസ് അറിയിച്ചിരുന്നു. വാള്‍ട്ടര്‍ റീഡ്, ജോണ്‍ ഹോപ്കിന്‍സ് ആശുപത്രികളിലെ ഡോക്ടര്‍മാരും ട്രംപിന് ആശുപത്രി ചികിത്സ വേണമെന്ന് നിര്‍ദേശിച്ചിരുന്നു.

Loading...