കൊറോണ; ആശങ്ക വേണ്ട സർക്കാരിന് ഒപ്പം നിന്നാൽ മതി, എന്തും നേരിടാൻ ആരോഗ്യവകുപ്പിനുണ്ട് പ്ലാൻ എ,ബി,സി

തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരിലും ആശങ്ക ഉണ്ടായിത്തുടങ്ങിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും 12 വീതം പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ, ഇന്ന് ഒറ്റ ദിവസം കൊണ്ട് റിപ്പോര്ർട്ട് ചെയ്ത കേസുകളുടെ എണ്ണം 15 ആയി ഉയർന്നിരിക്കുകയാണ്. കാസർകോട് ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. അത് കഴിഞ്ഞാൽ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ പേരുള്ളത്.

എന്നാൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ നമ്മുടെ ആരോഗ്യവകുപ്പും സർക്കാരും സുസജ്ജമാണ്. ജാഗ്രതയോടെ സർക്കാർ നിർദേശങ്ങൾ പാലിച്ച് നമ്മൾ കൂടെ നിന്നാൽ മാത്രം മതി. അടിയന്തരസാഹചര്യം വന്നാൽ നേരിടാനുള്ള പ്ലാൻഎ പ്ലാൻബി പ്ലാൻസി എന്നീ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചു കഴിഞ്ഞു. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Loading...

കോവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തി. സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തിയപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച 18 കമ്മിറ്റികളില്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ കമ്മിറ്റിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ കോ- ഓഡിനേഷന്‍ കമ്മിറ്റിയും ഇതിനുവേണ്ടി മാത്രം ഉണ്ടാക്കിയ കമ്മിറ്റികളാണ്.

പോസിറ്റീവ് കേസുകളുള്ളവര്‍ക്ക് പുറമേ വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളോ മറ്റസുഖങ്ങളോ ഉണ്ടെങ്കിലോ ഐസൊലേഷന്‍ മുറികളില്‍ മാത്രമേ ചികിത്സിക്കാന്‍ കഴിയുകയുള്ളൂ. ഇത് മുന്നില്‍കണ്ടുള്ള ഒരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയത്. ഓരോ പ്ലാനിനും അനുസരിച്ച് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.