ഡോ ഷിനു ശ്യാമളൻ പൊളിഞ്ഞടുങ്ങുന്നു,സത്യങ്ങൾ ഇങ്ങിനെ

ഡോ.ഷിനു ശ്യാമളനെതിരെ നടപടി. ഡോ ഷിനു ശ്യാമളന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്ക്കുന്ന ഓണ്‍ലൈന്‍ ആക്ടിവിസ്റ്റ് കൂടിയാണ്. താന്‍ ജോലി ചെയ്ത ക്‌ളിനിക്കില്‍ നിന്നും തന്നെ പുറത്താക്കിയ കാരണം പറഞ്ഞ് ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ മുഖ്യ ധാരാ മാധ്യമങ്ങള്‍ അടക്കം എല്ലാവരും വാര്‍ത്തയാക്കിയിരുന്നു. വിദേശത്ത് നിന്നും വന്ന ഒരു രോഗിക്ക് കൊറോണ വൈറസ് ഉള്ളതായി സംശയിക്കുന്നു എന്നും ഇയാള്‍ മുങ്ങി എന്നും ആയിരുന്നു ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് ആരോഗ്യ വകുപ്പിനെയും അറിയിച്ചിരുന്നു. ഇത് ചെയ്തതിനായിരുന്നു തന്നെ പുറത്താക്കിയത് എന്നായിരുന്നു ഡോ ഷിനു ശ്യാമളന്‍ പറഞ്ഞത്. ഡൊക്ടര്‍ ഇത് പറഞ്ഞതും അതേ പടി അതെല്ലാം മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. ചാനലുകള്‍ എല്ലാം മൈക്കുമായി ഓടി എത്തി ഡോക്ടര്‍ കരയുന്നത് യു.ടുബിലും, ടിവിയിലും ഒക്കെ ഷിനു ശ്യാമളനെ വാര്‍ത്തയാക്കി

ഇനി ആ വാര്‍ത്തയുടെ സത്യാസസ്ഥ എന്താണ്. നമുക്ക് അതിലേക്ക് പോകാം. ആദ്യം തന്നെ തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസിലേക്ക് പോകാം. അദ്ദേഹം പറയുന്നത് ഇങ്ങിനെ. കോവിഡ്-19 വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് ഡോ ഷിനു ശ്യാമളന്‍ പറഞ്ഞതും പങ്കുവയ്ച്ചതും എന്നാണ്. വ്യാജമായ കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച് ഡോക്ടര്‍ ഷിനു ശ്യാമളനെതിരെ നിയമ നടപടി തുടങ്ങിയതായും കലക്ടര്‍ അറിയിച്ചു. ഷിനു ശ്യാമളന്‍ തെറ്റായ വിവരങ്ങള്‍ പറഞ്ഞത് പ്രസിദ്ധീകരിച്ച ചാനലിനെതിരെയും നടപടി എടുക്കും എന്നും കലക്ടര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കോവിഡ്-19 വൈറസ് ബാധയ്ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളും കയ്‌മെയ് മറന്ന് പങ്കാളികളാകുന്ന സാഹചര്യത്തില്‍ ബോധപൂര്‍വം ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണ് ഡോ ഷിനു ശ്യാമളന്‍ നടത്തിയ നീക്കം എന്നും കലക്ടര്‍ പറഞ്ഞു.

Loading...

ഡോ. ഷിനു ശ്യാമളന്റെ ചികിത്സ തേടിയെത്തിയ ആള്‍ 2020 ജനുവരി 31നാണ് തൃശൂരില്‍ എത്തിയത്. ചികില്‍സക്കായി വന്ന ആള്‍ ഖത്തറില്‍ നിന്നും വന്ന പ്രവാസിയാണ്. ജനവരി 31 വന്ന ഈ പ്രവാസിയില്‍ രോഗ ബാധ ഉണ്ടോ എന്ന നിരീക്ഷണ സമയം പരമാവധി ഫെബ്രുവരി 14ന് അവസാനിക്കും.കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്ന് വരുന്ന ആളുകള്‍ക്ക് 28 ദിവസം ആണ് നിര്‍ബന്ധിത നിരീക്ഷണം. എന്നാല്‍ ഖത്തറില്‍ നിന്നും വന്ന ഈ പ്രവാസിയുടെ കാര്യത്തില്‍ 28 ദിവസ കാലയളവും കഴിഞ്ഞിരുന്നു. രോഗ ബാധയില്ല എന്ന് ഉറപ്പായിരുന്നു.ഇദ്ദേഹത്തിന്റെ കാര്യത്തില്‍ ആ കാലാവധിയും കഴിഞ്ഞിട്ട് വീണ്ടും 10 ദിവസം പിന്നിട്ടു. തുടര്‍ന്ന് വന്ന പനി ഡോ ഷിനു ശ്യാമളന്‍ വിവാദമാക്കി സ്വയം പ്രസസ്തിക്കായി ഉപയോഗിക്കുകയായിരുന്നു. തന്റെ സമീപത്ത് വന്ന രോഗിക്ക് കൊറോണ ബാധ സംശയം എന്ന രീതിയില്‍ ഡോക്ടര്‍ ഷിനു ശ്യാമളന്‍ വ്യാപകമായ പരചരണം നടത്തി. പനി ഏതൊരു രോഗത്തിന്റെയും ലക്ഷണം മാത്രമാണ്. ഇത് തിരിച്ചറിയേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണ്. എന്നാല്‍ ഡോ. ഷിനു ശ്യാമളനു ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച്ച വന്നതായി തൃശൂര്‍ ഡി.എം.ഒയും വ്യക്തമാക്കി.

വിദേശത്തുനിന്ന് വന്നയാള്‍ എന്ന നിലയില്‍ കോവിഡ്-19 ആണെന്ന തെറ്റായ നിഗമനത്തിലെത്തി. ഇത് ആ രോഗിയെ അപമാനിക്കാനും കൊറോണ ഉണ്ട് എന്ന് സമൂഹത്തിനു മുന്നില്‍ ആക്ഷേപിക്കാനും ഇടവരുത്തി. മാത്രമല്ല കൊറോണയുമായി ഇയാള്‍ വീണ്ടും ഖത്തറിലേക്ക് കടന്നു എന്ന് വ്യാജ സന്ദേശം ഡോക്ടര്‍ സോഷ്യല്‍ മീഡിയയിലും ചാനലിലും തെറ്റായി പ്രചരിപ്പിച്ചു. ഡോ. ഷിനു ശ്യാമളന് നിലവില്‍ കോവിഡ്-19 നിയന്ത്രണത്തിന് ഓരോ രാജ്യങ്ങളും എടുത്തുവരുന്ന നടപടികള്‍ അറിയാത്തതുകൊണ്ടാണ്.ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശവും, ഉത്തരവുകളും ഡോക്ടര്‍ ഷിനു ശ്യാമളന് അറിയില്ല. ഡോക്ടര്‍ അപ്‌ഡേറ്റഡ് അല്ല എന്നും ആരോഗ്യ വകുപ്പും, ജില്ലാ ഓഫീസര്‍മാരും വ്യക്തമാക്കുന്നു. പനി വരുന്ന എല്ലാ രോഗികളും കൊറോണ ബാധിതര്‍ അല്ല. ആ നിലക്ക് സംശയിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു ഡോക്ടര്‍ തന്നെ പ്രചരണം നടത്തി.ഒരു രോഗിയെ കണ്ടയുടന്‍ സ്വന്തം കുട്ടിയെ കാണാതെ മാറിനില്‍ക്കേണ്ടി വരുന്നുവെന്നത് ഡോ. ഷിനുവിന്റെ കാര്യത്തില്‍ അറിവില്ലായ്മയും വീഴ്ചയും ആണ്. ഇത് ശുദ്ധ വിവക്കേടോ അതോ സോഷ്യല്‍ മീഡിയയില്‍ ഡോക്ടര്‍ക്ക് താര പ്രസിദ്ധിയും ശ്രദ്ധയും കിട്റ്റാനോ ഉള്ള നീക്കം ആയിരുന്നു എന്നും പറയുന്നു.

ഇനിയാണ് ഡോക്ടര്‍ ഷിനു ശ്യാമളന്‍ പറയുന്ന മറ്റൊരു പച്ച കള്ളം പൊളിച്ചടുക്കുന്നത്. ഡോക്ടര്‍ സംശയം ചൂണ്ടിക്കാട്ടിയ ആളേ ആരോഗ്യ വകുപ്പ് പരിശോധിച്ചിരുന്നു. എന്നാല്‍ ഇത് ഡോക്ടര്‍ മറച്ച് വയ്ച്ച് പ്രചരണം നടത്തി. ഡോ. ഷിനു ശ്യാമളന്‍ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അന്വേഷിച്ച് ചികിത്സ തേടിയ ആളെ കണ്ടെത്തിയിരുന്നു.ഈ വിവരം ഡോക്ടര്‍ ഷിനുവിനേയും അറിയിച്ചിരുന്നു.എന്നാല്‍ ഇപ്പോഴും ഡോക്ടര്‍ പറയുന്നത് ഇയാള്‍ രോഗവുമായി ഇന്ത്യ വിട്ടു എന്നും ഗള്‍ഫില്‍ പോയി എന്നും ആണ്. കൊറോണ സംശയിക്കുന്ന രോഗിയെ ആരോഗ്യ വകുപ്പിനു റിപോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ജോലി പോയി എന്ന പ്രചരനവും ശരിയല്ല എന്നും ഡോക്ടറുടെ ഭാഗത്ത് നിന്നും വലിയ വീ?ീഴ്ച്ചയോ അറിവില്ലായ്മയോ വന്നു എന്നും ജില്ലാ മെഡിക്കല്‍ വിഭാഗവും ജില്ലാ ഭരന കൂടവും പറയുന്നു. വ്യാജമായ കാര്യങ്ങള്‍ ആയിരുന്നു പ്രചരിപ്പിച്ചത്.

യാഥാര്‍ഥ്യം ഇതായിരിക്കേ ഡോ. ഷിനു ശ്യാമളന്‍ പറഞ്ഞ തെറ്റായ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഡോ ഷിനു ശ്യാമളന്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രചരണം നറ്റത്തി. തെറ്റായ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ നിയമ നടപടി തുടങ്ങി എന്നും അധികൃതര്‍ പറഞ്ഞു.ആരോഗ്യ വകുപ്പിനെ മാത്രമല്ല പ്രവാസിയായ തന്നെ കാണാന്‍ വന്ന രോഗിയെയും അപമാനിച്ചു. കൊറോണ രോഗ ലക്ഷണവുമായി ഇയാള്‍ ദോഹയിലേക്ക് പോയി എന്നു വരെ പ്രചരിപ്പിച്ചു. ഇതോടെ പ്രതി കൂട്ടില്‍ ഡോക്ടര്‍ ഷിനു ശ്യാമളന്‍ എന്നും ആ രോഗിക്ക് കൊറോണ ഇല്ല എന്നും വ്യക്തമായിരിക്കുകയാണ്. മാത്രമല്ല ആ പ്രവാസി ഒളിച്ചും പാത്തും അല്ല വീണ്ടും ദോഹയിലേക്ക് പോയത്. ആരോഗ്യ വകുപ്പിന്റെ എല്ലാ പരിശോധനകളും പൂര്‍ത്തീകരിച്ച് വൈറസ് ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമായിരുന്നു. ഇതാണ് ഡോ ഷിനു ശ്യാമളന്റെ കേസിലെ സത്യം.