വണ്ണം കൂടുന്നു… കുറയുന്നു… വീണ്ടും കൂടുന്നു….; അവഗണിക്കരുത്, നിങ്ങള്‍ മരണമുനമ്പിൽ

ശരീരഭാരം ചിലര്‍ക്ക് പെട്ടെന്ന് കൂടുകയും അതുപോലെ തന്നെ കുറയുകയും ചെയ്യാറുണ്ട്. പലപ്പോഴും എല്ലാവരും ഇത് നിസ്സാരമായാണ് കാണുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ശരീരഭാര വ്യതിയാനങ്ങള്‍ മരണത്തിന് പോലും കാരണമാകുമെന്നാണ് പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നത്.

ക്ലിനിക്കല്‍ എന്‍ഡോക്രിനോളജി ആന്‍ഡ് മെറ്റബോളിസം എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ 3,678ഓളം പേരില്‍ നടത്തിയ പഠനമാണ് ഇത്തരത്തിലൊരു കണ്ടെത്തലിലേക്ക് എത്തിയത്. ശരീരഭാരം കുറയ്ക്കുന്ന 80ശതമാനം ആളുകളും വൈകാതെ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തുമെന്നും ഇതില്‍ ഭൂരിഭാഗം ആളുകളും മുമ്പുണ്ടായിരുന്നതില്‍ കൂടുതല്‍ ഭാരത്തിലേക്ക് എത്തുകയാണ് ചെയ്യുന്നതെന്നും ഗവേഷകര്‍ പറയുന്നു.

Loading...

ശരീരഭാരം പെട്ടെന്ന് കുറയുമ്പോള്‍ വ്യായാമത്തിനിടയിലും ദിവസേന ചെയ്യുന്ന കാര്യങ്ങളിലും വെറുതെയിരിക്കുമ്പോഴും വിനിയോഗിക്കുന്ന ഊര്‍ത്തിന്റെ അളവ് വളരെയധികം കുറയും. എന്നാല്‍ വിശപ്പ് പതിവിലും കൂടുതലായി അനുഭവപ്പെടുകയും ചെയ്യും. ഇതാണ് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നത്. ഇത്തരത്തില്‍ സംഭവിക്കുന്നത് ഒരാളുടെ ജീവന് തന്നെ ഭീഷണിയാണെന്നാണ് പഠനം പറയുന്നത്