കോവിഡ് സമൂഹവ്യാപന വക്കില്‍, ഗര്‍ഭധാരണം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിലേക്ക് കടക്കുന്നതിനാല്‍ ഗര്‍ഭധാരണം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം. നിലവിലെ സാഹചര്യത്തില്‍ ഗര്‍ഭകാല ശുശ്രൂഷയും പ്രസവാനന്തര പരിചരണവും സങ്കീര്‍ണമാവുമെന്ന കാരണത്താലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അങ്കണനാടികള്‍ വഴിയാണ് ബോധവത്കരണം നടത്തുന്നത്. .

അഞ്ചു വയസിന് താഴെ കുട്ടികളുള്ളവരെയാണ് ബോധവത്കരിക്കുന്നത്. ആദ്യകുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും കോവിഡ് മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ഗര്‍ഭഭധാരണം ഒഴിവാക്കാനാണ് ആവശ്യം. ഇതുസംബന്ധിച്ചുള്ള പത്തുനിര്‍ദേശങ്ങള്‍ ഫോണ്‍ വഴിയും അല്ലാത്തവരെ നേരിട്ട് വീട്ടിലെത്തിയും ബോധവത്കരിക്കും.

Loading...